ധ്യാനിന്‍റെ സിനിമ കാണണം ; തിയറ്ററിലെത്തി ശ്രീനിവാസൻ

sreenivasan-video
SHARE

ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന നദികളിൽ സുന്ദരി യമുന എന്ന സിനിമയുടെ പ്രീമിയർ ഷോ കാണാൻ എത്തി ശ്രീനിവാസൻ. ഒപ്പം ഭാര്യയും സുഹൃത്തുക്കളും ഉണ്ടായിരുന്നു. തിയറ്റററിനുള്ളിൽ പകുതി വരെ വീൽചെയറിൽ വന്ന അദ്ദേഹം പിന്നീട് ഭാര്യയുടെ കയ്യും പിടിച്ച് തിയറ്ററിനുള്ളിൽ പോകുന്നത് വീഡിയോയിൽ കാണാം. സിനിമ ഇഷ്ടമായെന്നും കോമഡിയാണ് ഇഷ്ടമെന്നും ധ്യാനിന്‍റെ അമ്മ പറഞ്ഞു. കുറക്കൻ എന്ന സിനിമയിലാണ് ശ്രീനിവാസന്‍ അടുത്ത കാലത്ത് അഭിനയിച്ചിരുന്നത്. ധ്യാനിനൊപ്പം അജു വര്‍ഗീസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് നദികളില്‍ സുന്ദരി യമുന. ചിത്രം നാളെ തിയറ്ററുകളില്‍ എത്തും. ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്  നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളോറ എന്നിവര്‍ ചേര്‍ന്നാണ്.

MORE IN ENTERTAINMENT
SHOW MORE