
നടിയും റേഡിയോ ജോക്കിയുമായ മീര നന്ദന്‍ വിവാഹിതയാകുന്നു. ലണ്ടനില്‍ ജോലി ചെയ്യുന്ന ശ്രീജുവാണ് വരന്‍. വിവാഹനിശ്ചയം കഴിഞ്ഞു. മീര നന്ദന്‍ വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. മാട്രിമോണിയല്‍ സൈറ്റില്‍ നിന്നാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് കുടുംബങ്ങള്‍ തമ്മില്‍ സംസാരിച്ച് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ലണ്ടനില്‍ നിന്ന് ദുബായിലെത്തിയാണ് ശ്രീജു മീരയെ കണ്ടത്. മീരയെ കാണാനായി ശ്രീജു ലണ്ടനില്‍ നിന്ന് ദുബായില്‍ എത്തുകയായിരുന്നു.


ലാല്‍ ജോസ് ചിത്രം മുല്ലയിലൂടെയാണ് മീര അഭിനയരംഗത്തേക്ക് എത്തുന്നത്. കറന്‍സി, പുതിയമുഖം,മല്ലുസിങ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു പിന്നീട് റേഡിയോ ജോക്കിയായി ദുബായിലെത്തുകയായിരുന്നു.
