'ക‌ടന്നുപോകുന്നത് കടുത്ത പ്രതിസന്ധിയിലൂടെ'; പോസ്റ്റുകള്‍ നീക്കം ചെയ്ത് കജോള്‍

kajol social media break 0906
SHARE

സമൂഹമാധ്യമങ്ങളിൽ നിന്നും ഇടവേള എടുക്കുന്നതായി ബോളിവുഡ് താരം കജോളിന്‍റെ പോസ്റ്റ്.‌ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് അതിനാല്‍ തന്നെ ഒരിടവേള അനിവാര്യമാണ് എന്ന് കുറിച്ചുകൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ നിന്നും ഇടവേള എടുക്കുന്നതായി താരം കുറിച്ചത്. ഇൻസ്റ്റഗ്രാമിൽ സജീവമായിരുന്ന താരം ഇതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റുകളും നീക്കം ചെയ്തിട്ടുണ്ട്.

ആരാധകരടക്കം നിരവധിപ്പേരാണ് പോസ്റ്റിന് താഴെ കാരണം തിരക്കി കമന്റുകളുമായി എത്തുന്നത്. അതേസമയം എല്ലാം ശരിയാകുമെന്നും സമയമെടുത്ത് കാര്യങ്ങൾ തീരുമാനിക്കൂ എന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 14 മില്ല്യണ്‍ ഫോളോവേഴ്സും ഫെയ്സ്ബുക്കില്‍ 28 മില്ല്യണ്‍ ഫോളോവേഴ്സുമാണ് താരത്തിനുള്ളത്. രേവതി സംവിധാനം ചെയ്ത ‘സലാം വെങ്കി’യിലാണ് നിലവില്‍ അവസാനമായി കജോൾ സ്ക്രീനിലെത്തിയത്. അതേസമയം കജോൾ പ്രധാനവേഷത്തിലെത്തുന്ന ലസ്റ്റ് സ്റ്റോറി രണ്ടാം ഭാഗം ജൂൺ 29ന് റിലീസ് ചെയ്യും. കജോൾ നായികയാകുന്ന ദ് ഗുഡ് വൈഫ് സീരിസ് ഹോട്ട്സ്റ്റാറിലും റിലീസിനൊരുങ്ങുകയാണ്.

Kajol takes break from socialmedia

MORE IN ENTERTAINMENT
SHOW MORE