എല്ലാ തിയറ്ററിലും ഒരു സീറ്റ് ഹനുമാന് ഒഴിച്ചിടും; 'ആദിപുരുഷ്' എത്തുന്നു

adipurush
SHARE

രാമ–രാവണ യുദ്ധം പശ്ചാത്തലമാക്കി ഓം റൗട്ട് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ആദിപുരുഷ്. പ്രഭാസ് നായകായെത്തുന്ന ചിത്രത്തിന്‍റെ അവസാനഘട്ട പണികള്‍ പുരോഗമിക്കുകയാണ്. ഈ മാസം 16നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ സ്വീകരിച്ച വ്യത്യസ്തമായ തീരുമാനമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചർച്ചയാകുന്നത്. 

ആദിപുരുഷ് ചിത്രം പ്രദര്‍ശിപ്പിക്കുന്ന എല്ലാ തിയറ്ററിലും ഒരു സീറ്റ് ഒഴിച്ചിടാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. ഒഴിച്ചിടുന്ന സീറ്റ് ഹനുമാന് വേണ്ടിയുള്ളതാണെന്നും, ആ സീറ്റില്‍ ഹനുമാന്‍ വന്ന് സിനിമ കാണുമെന്നുള്ള വിശ്വാസത്തിലാണ് ഇത്തരമൊരു തീരുമാനം. ഈ സീറ്റ് ആർക്കും നൽകില്ലെന്ന് അണിയറ പ്രവർത്തകർ വാർത്താ കുറിപ്പിലൂടെ അറിയിച്ചു. ചിരഞ്ജീവിയായ ഹനുമാന്‍ രാമന്‍റെ സാന്നിധ്യമുള്ള എല്ലാ സ്ഥലങ്ങളിലും വരുമെന്നാണ് വിശ്വാസം. അതിനാല്‍ ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന തിയറ്ററിലും ഹനുമാന്‍ എത്തുമെന്നാണ് അണിയറക്കാർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്.

വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള സിനിമയാണ് ആദിപുരുഷ്. ചിത്രത്തിന്‍റെ ഏകദേശ ബജറ്റ് 500 കോടിയാണ്. അതിന്‍റെ 85 ശതമാനത്തോളം തുകയും റിലീസിന് മുന്‍പ് തന്നെ ചിത്രം തിരിച്ചുപിടിച്ചു എന്ന രീതിയിലുള്ള കണക്കുകളാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്നത്. 

ശ്രീരാമന്‍റെ വേഷം കൈകാര്യം ചെയ്യുന്നത് പ്രഭാസാണ്.  സീതയായി കൃതി സോനാൻ വേഷമിടുന്നു. സെയ്ഫ് അലി ഖാനാണ് ചിത്രത്തിലെ രാവണൻ. ചിത്രത്തിന്‍റെ ട്രെയിലറും ജനശ്രദ്ധപിടിച്ചു പറ്റിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും ഉയര്‍ന്നിരുന്നു.

Adipurush team to dedicate 1 seat in every theatre to Lord Hanuman

MORE IN ENTERTAINMENT
SHOW MORE