‘സംശയങ്ങൾ മനസ്സിൽ നിന്ന് പുറത്തുപോകട്ടെ’; ആശിഷിന്റെ ആദ്യ ഭാര്യയുടെ കുറിപ്പില്‍ ചര്‍ച്ച

ashish vidyarthy
SHARE

സിഐഡി മൂസ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ നടൻ ആശിഷ് വിദ്യാർഥിയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട വാർത്തകളാണ് സമൂഹമാധ്യമങ്ങളിലെ ചൂടൻ ചർച്ച. അൻപതുകാരിയായ റുപാലി ബറുവയെയാണ് ആശിഷ് രണ്ടാമതായി വിവാഹം ചെയ്തത്. ഇപ്പോഴിതാ, താരത്തിന്റെ ആദ്യ ഭാര്യയായിരുന്ന രജോഷി ബറുവയുടെ ചില പോസ്റ്റുകളാണ് സോഷ്യൽമിഡിയയിൽ വൈറലാകുന്നത്. 

മുൻഭർത്താവിന്റെ രണ്ടാം വിവാഹത്തിൽ തൃപ്തയല്ല എന്ന് സുചിപ്പിക്കുന്ന പോസ്റ്റുകളാണ് പുറത്തുവരുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയായി രണ്ട് കുറിപ്പുകളാണ് രജോഷി പോസ്റ്റ് ചെയ്തത്. കുറിപ്പുകളിൽ ഒന്നിൽ എഴുതിയിരിക്കുന്നത് മനസ്സിനേറ്റ മുറിവിനെക്കുറിച്ചാണ്.

‘ജീവിതത്തിലെ ശരിയായ ആൾ, നിങ്ങൾ അവർക്ക് എത്രത്തോളം വേണ്ടപ്പെട്ടതാണെന്ന കാര്യത്തിൽ നിങ്ങളെ ചോദ്യം ചെയ്യില്ല. നിങ്ങളെ വേദനിപ്പിക്കുമെന്ന് അറിയാവുന്ന കാര്യങ്ങൾ അവർ ഒരിക്കലും ചെയ്യില്ല. അത് ഓർക്കുക.’ എന്നാണ് ഒന്നാമത്തെ കുറിപ്പ്. 

അമിത ചിന്തയിലേക്ക് നയിക്കുന്ന കാരണങ്ങൾ ഇല്ലാതാക്കി ജീവിതത്തിൽ സമാധാനവും ശാന്തതയും കണ്ടെത്തുന്നതിനെക്കുറിച്ചാണ് രണ്ടാമത്തെ പോസ്റ്റ്. ‘‘അമിതചിന്തയും സംശയങ്ങളും മനസ്സിൽ നിന്ന് പുറത്തുപോകട്ടെ. ആശയക്കുഴപ്പത്തിന് പകരം വ്യക്തതകൾ വരട്ടെ. സമാധാനവും ശാന്തതയും നിങ്ങളുടെ ജീവിതത്തിൽ നിറയട്ടെ. നിങ്ങൾ ശക്തനാണ്, നിങ്ങളുടെ അനുഗ്രഹങ്ങൾ സ്വീകരിക്കാൻ തുടങ്ങേണ്ട സമയമാണിത്. നിങ്ങൾ അത് അർഹിക്കുന്നു.’ എന്നാണ് രണ്ടാമത്തെ കുറിപ്പ്.

Ashish Vidyarthi's first wife Rajoshi barua's instagram story goes viral

MORE IN ENTERTAINMENT
SHOW MORE