
പ്രതീക്ഷ ഉയര്‍ത്തി സമൂഹമാധ്യമങ്ങളില്‍ വൈറലായി ‘മലൈക്കോട്ടൈ വാലിബൻ’.വാലിബൻ ലുക്കിൽ വടവുമായി മുന്നേറുന്ന മോഹൻലാലിന്റെ ലുക്ക് ഇപ്പോള്‍ സോഷ്യല്‍ ഇടങ്ങളില്‍ നിറയുകയാണ്. ഒപ്പം സെക്കന്‍ഡുകള്‍ മാത്രമേ ഉള്ളൂവെങ്കിലും മേക്കിങ്ങിലെ മികവ് പ്രകടമാക്കുന്ന ടീസറാണ് പുറത്തുവന്നിരിക്കുന്നത്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. അടുത്തിടെ ആണ് വാലിബന്‍റെ രാജസ്ഥാന്‍ ഷെഡ്യൂള്‍ അവസാനിച്ചത്. നിലവിൽ ചെന്നൈയിൽ ആണ് ചിത്രീകരണം ചിത്രീകരണം പുരോഗമിക്കുന്നത്. ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന സിനിമ എന്ന പ്രത്യേകതയും വാലിബനുണ്ട്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും നിർമാണ പങ്കാളികളാണ്.