റഹ്മാന്‍ മാജിക്കില്‍ പൊന്നിയന്‍ സെല്‍വന്‍ 2; മേക്കിങ് വിഡിയോ

PS 2
SHARE

ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൊന്നിയന്‍ സെല്‍വന്‍ 2. ചെന്നൈയിലെ ജവര്‍ഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് മ്യൂസിക് ആല്‍ബവും ട്രെയിലറും റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ ലൈക്ക പ്രൊഡക്ഷന്‍സ് അറിയിച്ചിരിക്കുന്നത്. ഒപ്പം മ്യൂസിക് ആൽബത്തിന്റെ മേക്കിങ് വിഡിയോയും. 

എആര്‍ റഹ്മാന്‍ മാജിക് എന്ന കുറിപ്പോടെ ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ട്വിറ്റര്‍ പേജിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഏഴ് ഗാനങ്ങളാണ് ചിത്രത്തിനായി റഹ്മാൻ ഒരുക്കിയിരിക്കുന്നത്.

പിഎസ് 2 ഏപ്രില്‍ 28ന് തിയേറ്ററുകളില്‍ എത്തും. തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റിലീസുണ്ടാകും. ചെന്നൈയില്‍ വെച്ച് നടക്കുന്ന ട്രെയിലര്‍ ലോഞ്ചില്‍ ചിത്രത്തിലെ പ്രധാന താരങ്ങളും പങ്കെടുക്കുമെന്നാണ് സൂചന. 

AR Rahman magic for Ponniyan Selvan 2; Making Video

MORE IN ENTERTAINMENT
SHOW MORE