'വസ്ത്രധാരണം' കൊണ്ട് മുംബൈയിൽ വാടക വീട് കിട്ടുന്നില്ല; ഉർഫി ജാവേദ്

uorfi-25
SHARE

മുംബൈ നഗരത്തിൽ വാടകയ്ക്കൊരു ഫ്ലാറ്റ് കിട്ടുക അൽപം കഷ്ടപ്പാടാണെന്ന് ആരും സമ്മതിക്കും. ഭീമമായ വാടക തന്നെയാണ് കാരണം. പക്ഷേ മുംബൈയിൽ വീട് കിട്ടാതിരിക്കാൻ വ്യത്യസ്തമായ കാരണമാണ് നടി ഉർഫി ജാവേദിന് പറയാനുള്ളത്. തന്റെ വസ്ത്രധാരണ രീതി ഇഷ്ടപ്പെടാത്തത് കൊണ്ട് മുസ്​ലിംകളും താൻ മുസ്​ലിമായത് കൊണ്ട് ഹിന്ദുക്കളും വീട് വാടകയ്ക്ക് തരാൻ വിസമ്മതിക്കുന്നുവെന്നാണ് ഉർഫിയുടെ ട്വീറ്റ്. മറ്റ് ചിലർക്ക് തന്റെ രാഷ്ട്രീയ നിലപാടുകളാണ് പ്രശ്നമെന്നും മുംബൈയിൽ ഒരു താമസസ്ഥലം കണ്ടെത്തുന്നത് കുറച്ച് കടുപ്പമാണെന്നും ഉർഫി കുറിക്കുന്നു. 

ഉർഫിയുടെ സങ്കടം കണ്ട് മുംബൈ വിട്ട് പോരാമെങ്കിൽ താമസം ശരിയാക്കി തരാമെന്ന് ആരാധകർ പ്രതികരിച്ചിട്ടുണ്ട്. ഉർഫിക്ക് നേരിട്ടത് കടുത്ത വിവേചനമാണെന്നും ഭരണഘടനാ വിരുദ്ധമാണിതെന്നും ചിലർ ട്വീറ്റ് ചെയ്തു. 

അതിനിടെ പൊതുസ്ഥലത്ത് നഗ്നതാ പ്രദർശനം നടത്തിയെന്ന ബിജെപി നേതാവ് ചിത്രാ കിഷോറിന്റെ പരാതിയിൽ മുംബൈ പൊലീസ് ഉർഫിയോട് ചോദ്യം ചെയ്യലിന് അംബോലി സ്റ്റേഷനിലെത്താൻ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബിഗ് ബോസ് താരമായ ഉർഫി സോഷ്യൽ മീഡിയ ഇൻഫുവൻസറെന്ന നിലയിലും ടെലിവിഷൻ താരമെന്ന നിലയിലും പ്രശസ്തയാണ്. 

Uorfi Javed struggles to find an apartment in Mumbi; tweet

MORE IN ENTERTAINMENT
SHOW MORE