ബാലയ്യ–ഹണി റോസ് ഭാഗ്യജോഡി; അടുത്ത ചിത്രത്തിലും ഒരുമിച്ചെന്ന് റിപ്പോർട്ട്

honey-ballaya
SHARE

നന്ദമൂരി ബാലകൃഷ്ണ–ഹണി റോസ് ജോഡി തെലുങ്ക് ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചതോടെ ബാലയ്യയുടെ അടുത്ത ചിത്രത്തിലും ഹണി നായികയാകുന്നു. ഇപ്പോൾ വൻഹിറ്റായി മാറിയ വീരസിംഹ റെഡ്ഡിയുടെ വിജയം താരങ്ങൾ ആഘോഷിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ബാലയ്യയെ നായകനാക്കി അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഹണി റോസ് വീണ്ടും നായികയാകുന്നത്.

വീരസിംഹ റെഡ്ഡിയുടെ ഓഡിയോ ലോഞ്ചിലും വിജയാഘോഷ വേളയിലും ഹണി റോസ് ആയിരുന്നു മുഖ്യ ആകർഷണം. വിജയാഘോഷ വേളയ്ക്കിടെ ഇരുവരും ഷാംപെയ്ന്‍ കുടിക്കുന്ന ചിത്രവും ആരാധകരുടെ ഇടയിൽ വൈറലായി. ഹണി റോസ് അഭിനയിച്ച മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് വീരസിംഹ റെഡ്ഡി. ചിത്രത്തിൽ മീനാക്ഷി എന്ന കഥാപാത്രത്തെയാണ് ഹണി അവതരിപ്പിച്ചത്.

MORE IN ENTERTAINMENT
SHOW MORE