പുഷ്പ: ദി റൈസിന്റെ റഷ്യൻ ഭാഷാ ട്രെയിലർ പുറത്ത്

pushpa
SHARE

അല്ലു അർജുൻ നായകനായ പുഷ്പ: ദ റൈസ് വിജയകരമായിരിക്കുകയാണ്. ഒന്നിലധികം ഭാഷകളിൽ വലിയ കളക്ഷൻ കണക്കുകളോടെ റിലീസ് ചെയ്ത ദിവസം മുതൽ ചിത്രം ബോക്‌സ് ഓഫീസ് രജിസ്റ്ററുകളിൽ ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞു. ഭാഷയുടെ അതിരുകൾക്കപ്പുറത്ത് വലിയ തരംഗമുണ്ടാക്കിയ പുഷ്പ ഡിസംബർ 8 ന് റഷ്യയിൽ മെഗാ റിലീസിന് ഒരുങ്ങുകയാണ്.

ഡിസംബർ 1ന് നാളെ മോസ്‌കോയിലും ഡിസംബർ 3ന് സെൻ്റ് പീറ്റേഴ്‌സ്ബർഗിലും അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും സാന്നിധ്യത്തിൽ ചിത്രത്തിന്റെ പ്രത്യേക പ്രീമിയർ നടക്കും. 24 റഷ്യൻ നഗരങ്ങളിലായി നടക്കുന്ന അഞ്ചാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടന ചടങ്ങിലാണ് ചിത്രം പ്രദർശിപ്പിക്കുക.

ഡിസംബർ എട്ടിന് ചിത്രം റഷ്യയിൽ റിലീസ് ചെയ്യും. പുഷ്പ: ദി റൈസിന്റെ ആവേശത്തിലും, പുഷ്പ: ദി റൂളിന്റെ കൂടുതൽ വിശേഷങ്ങൾക്കായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

MORE IN ENTERTAINMENT
SHOW MORE