‘സ്ഫടികം’ ഇനിയും നിങ്ങളെ അമ്പരപ്പിക്കും; കുഞ്ഞ് ‘ആടുതോമ’ പറയുന്നു

roopesh-peethambaran
SHARE

1995ൽ പുറത്തിറങ്ങിയ ഒരു ഭദ്രന്‍ പടം  2023ല്‍ പുതിയ സാങ്കേതിക രീതിയിലൂടെ വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നു. മോഹന്‍ലാലിന്‍റെ ആടുതോമയ്ക്കൊപ്പം, സ്ഫടികം ജോർജ്ജ്,  തിലകന്‍, രാജൻ പി. ദേവ്, ഉർവ്വശി, ചിപ്പി, കെ.പി.എ.സി. ലളിത, സിൽക്ക് സ്മിത എന്നിവര്‍ വീണ്ടും തിയറ്ററുകളിലേക്ക്. 'അപ്പോൾ എങ്ങനാ... ഉറപ്പിക്കാവോ?.' എന്ന സംവിധായകന്‍റെ ചോദ്യം ആഘോഷമാക്കുകയാണ് മലയാളി സിനിമാ പ്രേക്ഷകര്‍. ആടുതോമയുടെ പേരിനൊപ്പം ചേര്‍ത്തുവയ്ക്കാവുന്ന പേരാണ് തോമസ് ചോക്കോ എന്ന ബാല്യകാല കഥാപാത്രം. അന്നത്തെ ആ ഏഴാം ക്ലാസുകാരന് ഇന്നൊരു സംവിധാകന്‍റെ റോള്‍ കൂടിയുണ്ട്. സ്ഫടികത്തിന്‍റെ റിലീസിന് ശേഷം സംവിധാനം ചെയ്യുന്ന സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും രൂപേഷ് പീതാംബരന്‍ പറയുന്നു.

സ്ഫടികം 4Kയില്‍ ഇറങ്ങുകയാണ്. തോമസ് ചാക്കോയെ എങ്ങനെ ഓര്‍ക്കുന്നു.?

സ്ഫടികം തിയറ്ററില്‍ കാണുമ്പോള്‍ പതിനഞ്ച് വയസാണുള്ളത്. കോവിഡിന് മുന്‍പ് ഒരിക്കല്‍ തിയറ്ററില്‍ സ്ഫടികം കണ്ടിരുന്നു. ഇത്രയും വര്‍ഷത്തിന് ശേഷം പഴയൊരു സിനിമ ഇന്നത്തെ തിയറ്ററില്‍ കാണുമ്പോള്‍ ഇപ്പോഴത്തെ സിനിമയെ വെല്ലുവിളിക്കും വിധത്തിലുള്ള സാങ്കേതിക മികവ് അന്നുണ്ടായി. ഇപ്പോള്‍ 4K മികവിലെത്തുമ്പോള്‍ സാങ്കേതികവശത്തിലും എല്ലാ രീതിയിലും മുന്നില്‍ നില്‍ക്കും ഈ സിനിമ. ഭദ്രന്‍ സാറിന്‍റെയൊരു ലാന്‍ഡ്മാര്‍ക്ക് സിനിമ തന്നെയാണ് മലയാളത്തിലുള്ളത്. പുതിയൊരു പടം കാണുന്നത് പോലെ ആകും സ്ഫടികം എത്തുക. എല്ലാ മലയാളി പ്രേക്ഷകരെ പോലെ ഞാനും ആകാംക്ഷയിലാണ്. 

Spadikam-4k

സിനിമ എന്ന ആഗ്രഹം എപ്പോള്‍ മുതല്‍..?

എഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സ്ഫടികത്തിന്‍റെ ഷൂട്ടിങ്. അന്ന് സിനിമയിലേക്ക് വിടാന്‍ കുടുംബത്തിന് താല്‍പര്യമില്ലായിരുന്നു. ഭദ്രന്‍ സാര്‍ ഫാമിലി ഫ്രണ്ടായതുകൊണ്ട് എന്നെ അഭിനയിപ്പിച്ചു. അദ്ദേഹത്തിന്‍റെ കൂടെയുണ്ടായിരുന്നു പിന്നീട് അങ്ങോട്ട്. രണ്ട് വര്‍ഷത്തോളം ഷൂട്ടിങ്ങുണ്ടായിരുന്നു. ഞാന്‍ സമയം ചിലവഴിച്ചത് സംവിധായകന്‍റെയും ഛായാഗ്രാഹകന്‍റെയും കൂടെയായിരുന്നു. ടെക്നിക്കലായ കാര്യങ്ങളും ക്യാമറയ്ക്ക് പിറകിലുള്ളതും അറിയാന്‍ തുടങ്ങിയത് ഇവിടെനിന്നു തന്നെ. അന്നത്തെ കാലത്തെ ഡബ്ബിങ്ങും എഡിറ്റിങ്ങുമെല്ലാം ഭദ്രന്‍ സാര്‍ കാണിച്ചുതരുമായിരുന്നു. സ്ഫടികത്തിന്‍റെയും മറ്റു ചില അനുഭവങ്ങളുടെയും സ്വാധീനം കൊണ്ടാണ് സംവിധാനവും എഴുത്തും എല്ലാം തുടങ്ങിയത്. ഇതിനുശേഷമാണ് വീണ്ടും മെക്സിക്കന്‍ അപാരതയിലൂടെ അഭിനയത്തിലെത്തിയത്. 

roopesh-films

സ്ഫടികത്തിലൂടെയുള്ള തുടക്കം തന്നെ ഗംഭീരമായല്ലോ..?

സ്ഫടികത്തിന് ശേഷവും അഭിനയിക്കാന്‍ അവസരങ്ങള്‍ വന്നു. പഠനത്തിന് പ്രാധാന്യം കൊടുത്തതുകൊണ്ട് അഭിനയിക്കാനായില്ല. ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും സ്ഫടികത്തിലെ ലാലേട്ടന്‍റെ ചെറുപ്പം ചെയ്ത തോമസ് ചാക്കോ, ബാലതാരം എന്നാണ് അറിയപ്പെടുന്നത്. എനിക്കൊരു എഴുപത് വയസായാലും സ്ഫടികത്തിന്‍റെ സ്വാധീനമുണ്ടാകും. സിനിമ കണ്ടപ്പോള്‍ തോന്നി കഥാപാത്രത്തിന്‍റെ പ്രാധാന്യം. അന്നും സംവിധായകന്‍ പറഞ്ഞു സിനിമയിലെ ബാല്യം വര്‍ക്ക് ഔട്ടായില്ലെങ്കില്‍, മോഹന്‍ലാലും മറ്റാരും എന്ത് ചെയ്തിട്ടും കാര്യമില്ലെന്ന്..

അന്നും ഇന്നും ലാലേട്ടനുമായുള്ള അനുഭവം..?

mohanlal-spadikam

ലോക്പാല്‍ സിനിമയുടെ സെറ്റില്‍വച്ചാണ് ലാലേട്ടനെ വീണ്ടും കാണുന്നത്. കണ്ടയുടനെ ലാലേട്ടന്‍ ചേര്‍ത്തുപിടിച്ച് സംസാരിച്ചു. ക്ലൈമാക്സില്‍ ലാലേട്ടന്‍ ലോറിയില്‍ നിന്നും ചാടുന്ന സീനിന്‍റെ സമയത്ത്, പെട്രോള്‍ ബോംബുള്ള വണ്ടി ലാലേട്ടന്‍ ഓടിക്കുകയായിരുന്നു. ഡ്യൂപ്പില്ലാതെയാണ് സംവിധായകന്‍ ആ സീന്‍ ലാലേട്ടനെവച്ച് എടുത്തത്. സംവിധായകന്‍ പറയുന്ന സമയം ലാലേട്ടന്‍ ചാടിമാറുകയായിരുന്നു. സിനിമയ്ക്കുവേണ്ടി അത്രയും റിസ്ക്ക് ലാലേട്ടനെടുത്തു. ഏഴിമല പൂഞ്ചോല എന്ന പാട്ടില്‍ ലാലേട്ടന്‍ ആനപ്പുറത്തു കയറുന്ന സീനില്‍ പത്തു വട്ടം എടുത്തുചാടി. പത്താമത്തെ വട്ടം ചാടിയപ്പോള്‍ ലാലേട്ടന്‍റെ കാലിനും പരുക്ക് വന്നു. സ്ഫടികത്തിലെ ആ സീനുകള്‍ ഇപ്പോഴും ഓര്‍ക്കുന്നു. 

സഹപാഠിയായ ബാലുവിന്‍റെ കയ്യില്‍ കോംപസ്കൊണ്ടു കുത്തുന്ന സീന്‍. ഇത്തരം സീനുകളൊക്കൊ ഇപ്പോള്‍ കാണുമ്പോള്‍ എന്ത് തോന്നുന്നു..?

പത്തുവയസുള്ള എന്‍റെ മകള്‍ ഇതുവരെ കണ്ടിട്ടില്ല സ്ഫടികം. ഇനി കാണിക്കണം. ഇരുപത് വയസ്സുള്ളയാളുകള്‍ ഈ സീനിനെ കുറിച്ച് ഓര്‍ത്തു പറഞ്ഞപ്പോള്‍ ഞെട്ടലോടെയാണ് കേട്ടത്. മലയാളത്തിലെ വമ്പന്‍ സിനിമകളിലെ സീനുകള്‍ പോലും ഇങ്ങനെ ഓര്‍ത്തിരിക്കില്ല ആരും. അന്നത്തെ സിനിമ പറഞ്ഞ വിഷയം പിന്നീട് ത്രീ ഇഡിയറ്റ്സ് പോലുള്ള സിനിമകളിലും കണ്ടു. കുട്ടികളെ നിര്‍ബന്ധിച്ച് പഠിപ്പിച്ച്, അവര്‍ക്കിഷ്ടമല്ലാത്ത കാര്യങ്ങള്‍ ചെയ്യിപ്പിക്കുകയും. അവരുടെ കഴിവുകള്‍ തിരിച്ചറിയാത്ത മാതാപിതാക്കള്‍ ഇപ്പോഴും സമൂഹത്തിലുണ്ട്.  

സ്ഫടികം ആദ്യം തിയറ്ററില്‍ കണ്ടപ്പോഴുണ്ടായ അനുഭവം..?

thomas-chacko

അന്നുതന്നെ തിയറ്ററില്‍ സ്ഫടികം കാണുമ്പോള്‍ വലിയൊരു അനുഭവമായിരുന്നു. 4Kയിലിറങ്ങുന്നതിന്‍റെ സീനുകള്‍ റീഷൂട്ട് ചെയ്തിട്ടില്ല. കുറച്ച് ഷോട്ടുകള്‍ എടുത്തിട്ടുണ്ട്. വിഷ്വലിയുള്ള ഇംപാക്ട് ഭയങ്കരമായിരിക്കും. അഭിനയിക്കാന്‍ തുടങ്ങിയത് തിലകന്‍ സാറിന്‍റെയും, കെപിഎസി ലളിത ചേച്ചിയുടെയും കൂടെ. ലെജന്‍റ്സിന്‍റെ കൂടെ അഭിനയിക്കുക എന്നതുതന്നെ പേടിയുണ്ടാക്കുന്ന കാര്യമാണ്. അവരുടെ കൂടെ അഭിനയിക്കുമ്പോള്‍, ആരും ജീവിച്ചുപോകും. ജീവിതവും അഭിനയവും എങ്ങനെ മാറ്റിനിര്‍ത്താമെന്ന് പഠിച്ചത് ഇവരുടെ കൂടെ നിന്നാണ്. 

ആഗ്രഹിച്ചത് തന്നെയാണോ ജീവിതത്തില്‍ ആയത്..? 

തോമസ് ചാക്കോയെ പോലെ ഞാനും കണക്കില്‍ മോശമായിരുന്നു. സ്കൂളില്‍ പഠിക്കുമ്പോള്‍ സൈന്‍ തീറ്റ കോസ് തീറ്റ ഒക്കെ പഠിച്ചെങ്കിലും എന്‍റെ ജീവിതത്തില്‍ ഇത് ഉപയോഗിച്ചിട്ടില്ല. ഭൂരിപക്ഷം ആളുകളെയും പോലെ ഞാനും കണക്കില്‍ മോശം. എന്‍റെ മോളും അങ്ങനെതന്നെയാണ്. ഞാന്‍ അതിന് വഴക്കൊന്നും പറയാറില്ല.

Story Highlights: Roopesh Peethambaran Says About Spadikam Rerelease

MORE IN ENTERTAINMENT
SHOW MORE