ശ്രദ്ധ നേടി ബംഗ്ലാദേശ് ചിത്രങ്ങൾ; ഗോവ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ സമാപനം

IFFI-53-2022
SHARE

അമ്പത്തിമൂന്നാമത് ഗോവ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ സമാപനമാകും. 79 രാജ്യങ്ങളിൽ നിന്നായി 280 സിനിമകളാണ് ഈ തവണ ചലച്ചിത്ര മേളയിൽ എത്തിയത്.  ക്രിസ്തോഫ് സനൂസിയുടെ 'പെർഫെക്ട് നമ്പറാണ് സമാപന ചിത്രം.

ഇന്ത്യൻ സിനിമയുടെ നൂറാം വാർഷികാഘോഷ  വേദി കൂടിയായിരുന്നു ഈ വർഷത്തെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള. സുവർണമയൂര പുരസ്‌കാരത്തിന് 15 സിനിമകളാണുള്ളത്. ഈ പട്ടികയിലെ മൂന്ന് ഇന്ത്യൻ ചിത്രങ്ങളിൽ ആനന്ദ് മഹാദേവന്റെ 'സ്റ്റോറി ടെല്ലറിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. മൽസര വിഭാഗത്തിൽ മലയാള സിനിമകളില്ലെങ്കിലും ഇന്ത്യൻ പനോരമ വിഭാഗത്തിലെത്തിയ മഹേഷ് നാരായണൻ ചിത്രം അറിയിപ്പിനെ തേടി മികച്ച അഭിപ്രായങ്ങളെത്തി.

ബംഗ്ലാദേശിൽ നിന്നുള്ള ചിത്രങ്ങൾ ഈ തവണ വലിയ ശ്രദ്ധ നേടി. ബംഗ്ലദേശ് - പാകിസ്ഥാൻ വിഭജനത്തിന്റെ ഇരകളുടെ കഥ പറയുന്ന എ ടെയ്ൽ ഓഫ് ടു സിസ്റ്റേഴ്സും,  ദുരഭിമാനക്കൊലകൾ സൃഷ്ടിക്കുന്ന വിപത്തുകളെക്കുറിച്ചു പറയുന്ന വെെസ് ആന്റ് വെർച്ചുവും അവയിൽ ചിലതാണ്.ശ്യാമപ്രസാദ് മുഖർജി ഓഡിറ്റോറിയത്തിൽ നാളെ വൈകീട്ട് 5 മണിക്കാണ് സമാപന ചടങ്ങുകൾ 

IFFI 53 2022| 53rd Edition of International Film Festival of India

MORE IN ENTERTAINMENT
SHOW MORE