അരുമയോടെ പത്തോളം വളര്‍ത്തുമൃഗങ്ങളും; മോഹന്‍ലാലിന്റെ പുതിയ ‘ഫാമിലി’: വിഡിയോ

mohanlal-new-video
SHARE

പ്രശസ്ത തിരക്കഥാകൃത്ത് സുരേഷ് ബാബു വരച്ച മോഹൻലാലിന്റെ ഫാമിലി കാരിക്കേച്ചറും അതിനെ അധികരിച്ച് മോഹൻലാൽ തന്റെ പേജിലൂടെ പുറത്തുവിട്ട "മോഹൻലാൽ ഒരു ആവാസ വ്യൂഹം " എന്ന വിഡിയോയും ശ്രദ്ധേയമാകുന്നു. മോഹൻലാലും കുടുംബവും അവർക്കൊപ്പം പത്തോളം വളർത്തുമൃഗങ്ങളും ചേരുന്ന അത്യന്തം കുതുകകരമായ ഒരു പെയിന്റിങ് ആണ് ഇത്.

പെയിന്റിംഗിന്റെ രചനാ വഴികളും മോഹൻലാൽ എന്ന മഹാനടനുമായുളള ദീർഘകാല സൂഹൃദത്തിന്റെ ഓർമ്മകളും ഒക്കെ ചേരുന്ന വിഡിയോ ജനത മോഷൻ പിക്ചേഴ്സാണ് നിർമ്മിച്ചിരിക്കുന്നത്.

'സുരേഷ് ബാബുവിന് ഒരുപാട് നന്ദി, എനിക്കുവേണ്ടി നൂറൊന്നുമല്ല, അതിൽ കൂടുതൽ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. ഇത് സുരേഷ് ബാബു വരച്ച പുതിയ ചിത്രമാണ്. എന്റെ കുടുംബവും പിന്നെ എന്റെ വളർത്തു മൃഗങ്ങളും. ഇതിൽ ഒരാൾ കൂടി വരാനുണ്ട്. ഒരു പൂച്ച. അത് സുരേഷ് ബാബു വരച്ചുതരും  എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.' ഇങ്ങനെ പറഞ്ഞു കൊണ്ടാണ് മോഹൻലാൽ വിഡിയോ ആരംഭിക്കുന്നത്. 

വിഡിയോ കാണാം

MORE IN ENTERTAINMENT
SHOW MORE