'ഏറ്റെടുത്തതിൽ സന്തോഷം'; സിഗ്നേച്ചർ കാണാൻ നഞ്ചിയമ്മയും

nenjiyamma
SHARE

പാട്ട് പാടിയും അഭിനയ വിശേഷങ്ങള്‍ പങ്കുവച്ചും ദേശീയപുരസ്കാര ജേതാവ് നഞ്ചിയമ്മ. പുതിയ ചിത്രമായ സിഗ്നേച്ചര്‍ കാണാന്‍ പാലക്കാട്ടെ തിയറ്ററിലെത്തിയ നഞ്ചിയമ്മയെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. സച്ചി സാറില്ലാത്ത നൊമ്പരത്തിനിടയിലും പുതിയ ചിത്രം കണ്ട് നിരവധിയാളുകള്‍ അഭിനന്ദനം പറയുന്നതില്‍ സന്തോഷമെന്ന് നഞ്ചിയമ്മ മനോരമ ന്യൂസിനോട് പറഞ്ഞു. സംവിധായകന്‍ മനോജ് പാലോടന്‍, തിരക്കഥാകൃത്ത് ഫാദര്‍ ബാബു തട്ടില്‍ എന്നിവരും സിഗ്നേച്ചറിന്റെ വിശേഷങ്ങള്‍ പങ്കുവച്ചു.   

MORE IN ENTERTAINMENT
SHOW MORE