എന്തുകൊണ്ട് ‘ഹാസ്യ’ത്തില്‍ ഞാൻ നായകന്‍?; ജയരാജ് പറഞ്ഞ മറുപടി

harisree-asokanN
SHARE

ജയരാജ് സംവിധാനം ചെയ്യുന്ന ഹാസ്യത്തിലെ നായകനാണ് ഹരിശ്രീ അശോകൻ. പേരു സൂചിപ്പിക്കുന്നതു പോലെയുള്ള കോമഡിയല്ല ചിത്രത്തിൽ. ബ്ലാക്ക് ഹ്യൂമറാണ് അശോകൻ അവതരിപ്പിക്കുന്നത്. തന്റെ സ്ഥിരം ശൈലിയിലുള്ള കോമഡി പോലെ അത്ര എളുപ്പമല്ല ബ്ലാക്ക് ഹ്യൂമറെന്നു താരം പറയുന്നു.

എന്താണ് ഹാസ്യം എന്ന സിനിമ

ജപ്പാൻ എന്നാണ് ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര്. ഇദ്ദേഹത്തിനു ജീവിക്കണമെങ്കിൽ മറ്റുള്ളവർ മരിക്കണം. വൈദ്യശാസ്ത്ര പഠനത്തിനായി മൃതദേഹങ്ങൾ വിൽക്കുന്ന ഏജന്റാണ് ജപ്പാൻ. ഏറെക്കാലമായി സംവിധായകൻ ജയരാജിന്റെ മനസിലുള്ള കഥയാണിത്. നായകനായി കുറെ ആലോചിച്ചെന്നും ഒടുവിൽ എനിക്കു മാത്രമേ ആ കഥാപാത്രം ചെയ്യാൻ പറ്റുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് എന്നെ തിരഞ്ഞെടുക്കാൻ കാരണമെന്നു ചോദിച്ചു. ഏതു കഥാപാത്രവും ചെയ്യാൻ ഉതകുന്ന ശരീരമാണ് അശോന്റേതെന്നു അദ്ദേഹം മറുപടി പറഞ്ഞു. 

ജപ്പാൻ എന്ന പേര് 

എന്റെ ഭൂരിഭാഗം കഥാപാത്രങ്ങളുടേയും അവസാന അക്ഷരം ൻ ആണ്. രമണൻ, സുഗുണൻ, സുന്ദരൻ, തങ്കപ്പൻ, ഹരിശ്ചന്ദ്രൻ, മനോഹരൻ, ദാമോദരൻ.. എന്റെ ശരിക്കുള്ള പേരിന്റെ അവസാനവും ൻ തന്നെ. 

ബ്ലാക്ക് ഹ്യൂമർ 

ചെയ്യാൻ പറ്റുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. നിനക്കു പറ്റും, നിനക്കേ പറ്റൂ എന്നായിരുന്നു ജയരാജിന്റെ മറുപടി. 

Actor Harisree Asokan share his experience Hasyam movie

MORE IN ENTERTAINMENT
SHOW MORE