‘ഈ ടൈപ്പ് നടിമാരെ..'; രശ്മികയെ ട്രോളി റിഷഭ്; സാമന്തക്കും സായി പല്ലവിക്കും വാഴ്ത്ത്

rishab-rashmika
SHARE

നടി രശ്മിക മന്ദാനയോടൊപ്പം അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് കന്നഡ താരം റിഷഭ് ഷെട്ടി. കാന്താര എന്ന ചിത്രത്തിലൂടെ വലിയ വിജയം കൈക്കൊണ്ട റിഷഭ് ഷെട്ടി ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇതേക്കുറിച്ച് പറയുന്നത്. രശ്മിക മന്ദാന, കീര്‍ത്തി സുരേഷ്, സായ് പല്ലവി, സാമന്ത എന്നിവരില്‍ ആര്‍ക്കൊപ്പമാണ് ഇനി അഭിനയിക്കാന്‍ താല്‍പര്യം എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു റിഷഭ് ഷെട്ടി.

സ്ക്രിപ്റ്റ് പൂര്‍ത്തിയാക്കിയ ശേഷമാണ് ആരാണ് അഭിനയിക്കുന്നത് എന്ന് ഞാന്‍ തീരുമാനിക്കുന്നത്. കാരണം അവര്‍ക്ക് മുന്നില്‍‌ വേറെ തടസ്സങ്ങള്‍‍ കാണില്ല. നിങ്ങള്‍ പറഞ്ഞതില്‍ ഈ ടൈപ്പ് നടിയെ( കൈ കൊണ്ട് ഇന്‍വര്‍ട്ടഡ് കോമ കാണിക്കുന്നു) എനിക്ക് ഇഷ്ടമല്ല. സായ് പല്ലവിയുടെയും സാമന്തയുടെയും അഭിനയം ഇഷ്ടമാണ്. അവര്‍ യഥാര്‍ഥ കലാകാരികളാണ്. നിലവില്‍ ഉള്ളതില്‍ മികച്ച നടിമാര്‍ ഇവപാണ്. റിഷബിന്റെ വാക്കുകള്‍ ഇങ്ങനെ. സാമന്തയുടെ അസുഖത്തെക്കുറിച്ചും റിഷഭ് പ്രതികരിച്ചു. അവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. പ്രേക്ഷകര്‍ അവരെ ഇഷ്ടപ്പെടുന്നുണ്ട്. അവര്‍ തിരച്ചു വരട്ടെ. റിഷഭ് പറ‍ഞ്ഞു. 

റിഷഭ് ഒരുക്കിയ കിരിക്ക് പാര്‍ട്ടി എന്ന ചിത്രത്തിലൂടെയായിരുന്നു 2016 ല്‍ രശ്മികയുടെ അരങ്ങേറ്റം. കന്നഡ സിനിമയില്‍ നിന്നും തെലുങ്കിലേക്കും തമിഴിലേക്കുമെത്തി, വലിയ താരമായ നടിയാണ് രശ്മിക. കുറച്ചുനാള്‍ മുമ്പ് തന്റെ തുടക്കകാലത്തെക്കുറിച്ച് രശ്മിക സംസാരിച്ചിരുന്നു. എന്നാല്‍ തന്റെ ആദ്യ സിനിമയെക്കുറിച്ചോ നിര്‍മ്മാതാക്കളെക്കുറിച്ചോ രശ്മിക പരാമര്‍ശിക്കാതിരുന്നത് വിമര്‍ശിക്കപ്പെട്ടിരുന്നു. 

കിരിക്ക് പാര്‍ട്ടിയില്‍ രശ്മികയുടെ നായകനായി അഭിനയിച്ച് ഋഷഭിന്റെ അടുത്ത സുഹൃത്തുകൂടിയായ രക്ഷിത് ഷെട്ടിയായിരുന്നു. രക്ഷിതും രശ്മികയും പ്രണയത്തിലായിരുന്നു. ഇരുവരുടേയും വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞു. ഇതിന് ശേഷം പിന്നീടൊരിക്കലും രശ്മിക കന്നഡയില്‍ അഭിനയിച്ചിട്ടില്ല. ഈ ഭിന്നത തന്നെയാകും ഋഷഭിന്റെ പ്രതികരണത്തിന്റേയും കാരണമെന്നാണ് കരുതപ്പെടുന്നത്.

MORE IN ENTERTAINMENT
SHOW MORE