താരയുടെ ആഗ്രഹം; അമ്മയെപ്പോലെ വധുവായി സൗഭാഗ്യ: വിഡിയോ

soubhagya
SHARE

വിവാഹദിനത്തിൽ താൻ വധുവായി ഒരുങ്ങിയതു പോലെ മകള്‍ സൗഭാഗ്യയെ ഒരുക്കി നടി താരാ കല്യാൺ. തന്നെപ്പോലെ മകളെയും കാണാനുള്ള  ആഗ്രഹം കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് യുട്യൂബ് വിഡിയോയിലൂടെ താരാകല്യാൺ പറഞ്ഞു,

സെറ്റ് സാരിയും ചുവന്ന ബ്ലൗസുമായിരുന്നു താരയുടെ വിവാഹ വേഷം. അതിനോട് സാദൃശ്യമുള്ള വസ്ത്രങ്ങളും ആഭരണങ്ങളും താരാകല്യാൺ സംഘടിപ്പിച്ചിരുന്നു. തന്റെ വിവാഹ ലുക്കിൽ മകളെ ഒരുക്കിയാൽ അവളായിരിക്കും കൂടുതൽ സുന്ദരിയെന്ന് താര പറയുന്നു. 

തൈറോയ്ഡിനുള്ള ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമത്തിലാണു താരാ കല്യാൺ. ശസ്ത്രക്രിയയ്ക്ക് മുമ്പ് ചിത്രീകരിച്ച വിഡിയോ ആണെന്നും അമ്മ രോഗമുക്തി നേടുന്നുണ്ടെന്നും വിഡിയോയ്ക്ക് സൗഭാഗ്യ കമന്റ് ചെയ്തു.

MORE IN ENTERTAINMENT
SHOW MORE