"അമ്മയ്ക്ക് ഇപ്പോൾ സംസാരിക്കാനാകില്ല; സമയമെടുക്കും"; വിഡിയോയുമായി സൗഭാഗ്യ

tharakalyan
SHARE

ശസ്ത്രക്രിയയെ തുടർന്ന് വിശ്രമത്തിലാണ് നർത്തകിയും നടിയുമായ താര കല്യാൺ. തൊണ്ടയിൽ നിന്നും തൈറോയിഡ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് താര കല്യാണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അമ്മയുടെ സർജറി വിജയകരമായി പൂർത്തിയായെന്ന സന്തോഷം സോഷ്യൽ മീഡിയയിലൂടെ മകൾ സൗഭാഗ്യയാണ് പ്രിയപ്പെട്ടവരെ അറിയിച്ചത്. എല്ലാവരുടേയും പ്രാർഥനകൾക്കും പിന്തുണകൾക്കും നന്ദി അറിയിച്ചു കൊണ്ടാണ് ശുഭവാർത്ത സൗഭാഗ്യ പങ്കുവച്ചത്. അമ്മ താര കല്യാണിന്റെ ആശുപത്രി കിടക്കയിൽ നിന്നുള്ള ചത്രവും സൗഭാഗ്യ പങ്കുവച്ചിട്ടുണ്ട്.

ഇപ്പോഴിതാ സർജറി കഴിഞ്ഞ് ആശുപത്രിയില്‍ വിശ്രമത്തിലുള്ള അമ്മയുടെ അടുത്തു നിന്നും വിഡിയോയുമായി എത്തുകയാണ്.

‘നമുക്ക് വേണ്ടപ്പെട്ടൊരാൾ സർജറിക്ക് വിധേയരാകുന്നു എന്നു പറയുമ്പോൾ, അതും അമ്മ... വല്ലാത്തൊരു ടെൻഷനാണ്. ഒരു കയ്യിൽ കുഞ്ഞും മറുവശത്ത് ഈയൊരു ടെൻഷനും മാനേജ് ചെയ്യുക എന്നത് ടാസ്ക് ആയിരുന്നു. കഴിഞ്ഞ രണ്ട് പ്രാവശ്യവും സര്‍ജറിയ്ക്ക് വേണ്ടി ആശുപത്രിയിലേക്ക് പോയത് ഞാനായിരുന്നു. അപ്പോൾ ടെൻഷനൊന്നും ഞാനറിഞ്ഞിരുന്നില്ല. എന്നാല്‍ അമ്മയെ സര്‍ജറിയ്ക്ക് കൊണ്ടു പോയപ്പോഴാണ് പുറത്ത് നില്‍ക്കുന്നവരുടെ ടെന്‍ഷന്‍ എത്ര വലുതാണെന്ന് എനിക്ക് മനസിലായത്. ഒരിക്കൽ കോവിഡ് വന്നു പോയതുകൊണ്ട് ശ്വാസകോശത്തിൽ ചില ഇഷ്യൂസ് ഉളളതുകൊണ്ടാണെന്നു തോന്നുന്നു ഇടയ്ക്ക് ഒരു ചുമ വരുന്നുണ്ട്,” – സൗഭാഗ്യ പറയുന്നു.

MORE IN ENTERTAINMENT
SHOW MORE