'ഒരു കഷണം ചിക്കൻ താ ലാലേ'; അപൂർവചിത്രം പങ്കിട്ട് ബാബു ആന്റണി

lal-soman
SHARE

മലയാളികളുടെ മുന്ന് പ്രിയ താരങ്ങൾ ഒരു ചിത്രത്തിൽ. വർഷങ്ങൾക്ക് മുമ്പ് എടുത്ത ഒരു ചിത്രം പങ്കുവച്ചിരിക്കുന്നത് നടന്‍ ബാബു ആന്റണിയാണ്. ചിത്രത്തിലുള്ളത് മോഹൻലാലും എം.ജി സോമനും ബാബു ആന്റണിയും. സിനിമാ ഷൂട്ടിങ്ങിന്റെ ഇടവേളയിൽ എടുത്ത ഒരു ചിത്രമാണ് അദ്ദേഹം ഇപ്പോള്‍ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. മൂന്ന് പേരും ചേർന്ന് ഭക്ഷണം കഴിക്കുന്നതാണ് ചിത്രം.

'ഒരു കഷണം ചിക്കൻ താ ലാലേ!!.'. ‌യഥാർഥ ജീവിതത്തിലെ ഒരു രംഗം. വർഷങ്ങൾക്ക് മുമ്പ് സോമേട്ടനും മോഹൻലാലിനും ഒപ്പം എന്ന കുറിപ്പോടെയാണ് ബാബു ആന്റണി ചിത്രം പങ്കിട്ടിരിക്കുന്നത്. ആരാധകരെല്ലാം ഈ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തിന് താഴെയായി ബാബു ആന്റണിയുടെ സഹോദരനും എഴുത്തുകാരനുമായ തമ്പി ആന്റണി കമന്റ് ചെയ്തിട്ടുണ്ട്. ഈ ഫോട്ടോ എടുക്കുമ്പോൾ താൻ അവിടെ ഉണ്ടായിരുന്നു എന്നാണ് കമന്റ്. 

MORE IN ENTERTAINMENT
SHOW MORE