സണ്ണി ലിയോണിയുടെ ജന്മദിനം; പരീക്ഷ എഴുതാനാവില്ലെന്ന് ബിരുദ വിദ്യാര്‍ഥി

sunnyleone
SHARE

ബോളിവുഡ് നടി സണ്ണി ലിയോണിയുടെ ജന്മദിനമായതിനാൽ പരീക്ഷയെഴുതാനാവില്ലെന്ന് ഉത്തരക്കടലാസില്‍ കുറിച്ച് കര്‍ണാടകയിലെ ബിരുദ വിദ്യാര്‍ഥി. ബെംഗളൂരു സര്‍വകലാശാലയുടെ ഒന്നാംവര്‍ഷ ബിരുദ കോഴ്സിന്റെ ആദ്യ സെമസ്റ്റർ ഹിസ്റ്ററി പരീക്ഷയെഴുതിയ വിദ്യാര്‍ഥിയാണ് ഉത്തരക്കടലാസിൽ ഇങ്ങനെയെഴുതിയത്.

‘ഇന്ന് നടി സണ്ണി ലിയോണിയുടെ ജന്മദിനമാണ്. സണ്ണി ലിയോണി എന്റെ കാമുകിയാണ്. അവരുടെ ജന്മദിനമായതിനാല്‍ ഇന്ന് എനിക്ക് പരീക്ഷയെഴുതാനാകില്ല. ജന്മദിനം ആയതിനാൽ എനിക്ക് പരീക്ഷയ്ക്ക് തയാറെടുക്കാനുമായില്ല’.– വിദ്യാര്‍ഥി കുറിച്ചു. സണ്ണി ലിയോണിക്ക് ആശംസ നേരാന്‍ കൂട്ടുകാരോട് ആവശ്യപ്പെടുന്നതായും എഴുതി. ഉത്തരക്കടലാസിന്റെ ബാക്കി ഭാഗത്ത് ഒന്നും എഴുതിയതുമില്ല. കഴിഞ്ഞ ദിവസങ്ങളിൽ മൂല്യനിര്‍ണയം നടത്തുന്നതിനിടെയാണ് വിചിത്രമായ ഉത്തരക്കടലാസ് കണ്ടെത്തിയത്. 

MORE IN ENTERTAINMENT
SHOW MORE