ഗംഭീര മിമിക്രിയുമായി മഹേഷ്; സ്റ്റേജിലേക്ക് ഓടിക്കയറി കെട്ടിപ്പിടിച്ച് ഗണേഷ്കുമാർ

ganesh-mahesh
SHARE

അനുകരണ കലയിൽ ‘പെർഫക്ട് ഓകെ’യായി ശബ്ദം നൽകുന്ന കലാകാരനാണ് മഹേഷ് കുഞ്ഞുമോൻ. ഇപ്പോഴിതാ ഒരു പൊതുപരിപാടിക്കിടയിലെ മഹേഷിന്റെ പ്രകടനം കണ്ട് സ്റ്റേജില്‍ കയറി അഭിനന്ദനം നൽകുന്ന ഗണേഷ് കുമാർ എംഎൽഎയുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ.

നാദിർഷയുടെ നേതൃത്വത്തിൽ അരങ്ങേറിയ കോമഡി സ്കിറ്റിന്റെ ഭാഗമായായിരുന്നു മഹേഷ് കുഞ്ഞുമോനും എത്തിയത്. വേദിയിൽ വിനീത് ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ, ബാബുരാജ്, വിനായകൻ എന്നീ താരങ്ങളെ അനുകരിച്ച് കയ്യടി നേടിയ മഹേഷ് സ്പോട്ട് ഡബ്ബിങ്ങിലൂടെയും കാണികളെ അദ്ഭുതപ്പെടുത്തി. വിഡിയോ കാണാം.

MORE IN ENTERTAINMENT
SHOW MORE