'നയൻസിനേക്കാൾ സുന്ദരി നീ തന്നെ'; നടിയെ പുകഴ്ത്തി വിഘ്നേഷ്; പോസ്റ്റ് വൈറൽ

nayantharaharthi
SHARE

തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയും സംവിധായകൻ വിഘ്നേഷും തമ്മിലുള്ള വിവാഹവും അനുബന്ധിച്ചുള്ള വാർത്തകളുമെല്ലാം ആരാധകർ നെഞ്ചിലേറ്റിയിരുന്നു. ഇതോടൊപ്പം താരം വിവാഹത്തനണിഞ്ഞ വസ്ത്രങ്ങളും മേക്കപ്പും വലിയ ശ്രദ്ധ പിടിച്ച പറ്റിയിരുന്നു. പലരും ഈ മേക്കോവർ പകർത്താൻ ശ്രമവും നടത്തി. എന്നാൽ നയൻസിനെ അനുകരിച്ച ഒരാൾ നയൻസിനേക്കൾ സുന്ദരിയാണെന്ന് സാക്ഷൽ വിഘ്നേഷ് തന്നെ പറഞ്ഞതോടെ വൈറലായിരിക്കുകയാണ് ഈ മേക്കോവർ.

നടി ഹരതിയാണ് നയൻസിന്റെ ചിത്രത്തിനൊപ്പം തന്റെ മേക്കോവർ ചിത്രം പങ്കുവച്ചരിക്കുന്നത്. ഇതോടൊപ്പം പ്രതീക്ഷിക്കുന്നതും യാഥാർഥ്യവുമെന്ന് സ്വയം ട്രോളിയിട്ടുമുണ്ട്. എന്നാൽ ഈ ചിത്രം തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവച്ച് നിങ്ങളാണ് കൂടുതൽ സുന്ദരിയെന്ന് പറഞ്ഞിരിക്കുകയാണ് വിഘ്നേഷ്.

ഹരതിയുടെ പോസ്റ്റിന് നിരവധിപ്പേർ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. 

MORE IN ENTERTAINMENT
SHOW MORE