കുഞ്ഞിക്കൈകൾ കൊണ്ട് അമ്മയെ കൊഞ്ചിച്ച് മകൾ: പങ്കിട്ട് ദിവ്യ ഉണ്ണി

divya-unni
SHARE

കുഞ്ഞുമകൾക്കൊപ്പമുള്ള മനോഹര നിമിഷങ്ങളുടെ വിഡിയോ പങ്കുവച്ചിരിക്കുകയാണ് നടി ദിവ്യാ ഉണ്ണി. അമ്മയെ മടിയിൽ കിടത്തി കൗതുകത്തോടെ നോക്കുകയും തലോടുകയും അമ്മയുടെ നെറ്റിയിൽ ഉമ്മ നൽകുകയും ചെയ്യുകയാണ് കുഞ്ഞുവാവ. താരത്തിന്റെ കുടുംബത്തിലെ പുതിയ അതിഥിയായ ഐശ്വര്യയ്ക്കൊപ്പമുള്ള വിഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമത്തിൽ ഇഷ്ടം നേടിക്കഴിഞ്ഞു.

അമ്മയ്ക്ക് പകരം അമ്മ മാത്രം എന്നും അമ്മയും മകളും തമ്മിലുള്ള ഈ വിഡിയോ എത്ര കണ്ടാലും മതിവരില്ലെന്നുമൊക്കെയാണ് കാഴ്ചക്കാരുടെ പ്രതികരണം. ദിവ്യയുടെ അതേ ചിരിയാണ് മകൾക്കെന്നും അമ്മയുടെ കുഞ്ഞ് പതിപ്പാണെന്നുമൊക്കെയാണ് ചില ആരാധകരുടെ പ്രതികരണങ്ങള്‍. 2020 ജനുവരി 14നാണ് ഐശ്വര്യ ജനിച്ചത്. അർജുനും മീനാക്ഷിയുമാണ് ദിവ്യ ഉണ്ണിയുടെ മൂത്തമക്കൾ. അമേരിക്കയില്‍ സ്വന്തമായി നൃത്തവിദ്യാലയം നടത്തുകയാണ് താരമിപ്പോൾ.

MORE IN ENTERTAINMENT
SHOW MORE