'19ാം നൂറ്റാണ്ടിൽ മുഴുനീള വേഷം': പുതിയ വിശേഷങ്ങളുമായി സുനിൽ സുഖദ

sunil-sukhada-about-amma-show
SHARE

താരസംഘടന അമ്മയും, മഴവില്‍ മനോരമയും സംയുക്തമായി സംഘടിപ്പിക്കുന്ന മഴവില്‍ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡ് 2022ന്റെ വിശേഷങ്ങൾ മനോരമ ന്യൂസിനോട് പങ്കുവെച്ച് നടൻ സുനിൽ സുഖദ. പുതിയ മൂന്നോളം സിനിമകൾ റിലീസാകുന്നുണ്ട്. വിനയന്റെ 19ാം നൂറ്റാണ്ടിൽ മുഴുനീള കഥാപാത്രം ആണുള്ളത്. ഇതുപോലൊരു വലിയ പരിപാടിക്ക് വേണ്ടി ഒത്തുകൂടുന്നതിൽ വലിയ സന്തോഷമുണ്ടെന്നും സുനിൽ സുഖദ. വിഡിയോ കാണാം 

താരസംഘടന അമ്മയും, മഴവില്‍ മനോരമയും സംയുക്തമായി സംഘടിപ്പിക്കുന്ന മഴവില്‍ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡ് 2022 ഉടൻ പ്രേക്ഷകരിലേക്ക് എത്തും. കോവിഡിനുശേഷം താരനിര അണിനിരക്കുന്ന വന്‍ കലാവിരുന്നിന് മലയാള സിനിമയിലെ താരങ്ങൾ എല്ലാം തന്നെ അണിനിരക്കുന്നുണ്ട്.  നൃത്തവും, സംഗീതവും, സ്കിറ്റുകളുമെല്ലാം ചേർന്നൊരുക്കുന്ന കലാവിരുന്നിന് മാറ്റുകൂട്ടാൻ സൂപ്പർ താരങ്ങളും സംവിധായകരുമുണ്ട്. പരിപാടിയുടെതായി പുറത്തിറങ്ങിയ പ്രെമോ വീഡിയോ ഇതിനോടകം തന്നെ വൈറലാവുകയും ചെയ്തു. 

MORE IN ENTERTAINMENT
SHOW MORE