‘റോഡ്, കുഴി, മൂലകാരണം മന്ത്രി..’; ‘ന്നാ താൻ കേസ് കൊട്’ രസികൻ ട്രെയിലർ

case-kodu
SHARE

ഒറ്റ ഡാൻസിലൂടെ കേരളം എങ്ങും ചർച്ചയായ കുഞ്ചാക്കോ ബോബൻ ചിത്രം ‘ന്നാ താൻ കേസ് കൊട്’ ട്രെയിലർ പുറത്ത്. പ്രമേയം കൊണ്ടും ചിത്രീകരണ ശൈലി കൊണ്ടും പ്രാദേശിക ഭാഷാ മാധുര്യം െകാണ്ടും ആരെയും അമ്പരപ്പിക്കുന്ന തിയറ്ററിലേക്ക് ആകർഷിക്കുന്ന വിധമാണ് ട്രെയിലർ എത്തിയിരിക്കുന്നത്.  ചാക്കോച്ചന്റെ ഗംഭീരപ്രകടനമാകും സിനിമയെന്നും വിഡിയോ വ്യക്തമാക്കുന്നു. രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് സിനിമയുടെ സംവിധാനം.

കോഴുമ്മൽ രാജീവൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്.

എസ്.ടി. കെ ഫ്രെയിംസിന്റെ ബാനറിൽ  സന്തോഷ് ടി. കുരുവിളയാണ് ‘ന്നാ താൻ കേസ് കൊട്’ നിർമിക്കുന്നത്. മഹേഷിന്റെ പ്രതികാരം, മായാനദി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വൈറസ്, ആർക്കറിയാം, നാരദൻ എന്നീ മികച്ച സിനിമകൾ സമ്മാനിച്ച സന്തോഷ് ടി. കുരുവിളയുടെ പന്ത്രാണ്ടാമത് ചിത്രമാണിത്. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം തുടങ്ങിയ ജനപ്രിയ സിനിമകളുടെ സംവിധായകൻ  രതീഷ് ബാലകൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ‘ന്നാ താൻ കേസ് കൊട്’.

MORE IN ENTERTAINMENT
SHOW MORE