'ദാസനും വിജയനും' ഒരു വേദിയിയിൽ; വരുന്നു മഴവില്‍ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡ്

Mammootty-Mohanlal
SHARE

താരസംഘടന അമ്മയും, മഴവില്‍ മനോരമയും സംയുക്തമായി സംഘടിപ്പിക്കുന്ന മഴവില്‍ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡ് 2022 ഉടൻ പ്രേക്ഷകരിലേക്ക് എത്തും. കോവിഡിനുശേഷം താരനിര അണിനിരക്കുന്ന വന്‍ കലാവിരുന്നിന് മലയാള സിനിമയിലെ താരങ്ങൾ എല്ലാം തന്നെ അണിനിരക്കുന്നുണ്ട്.  നൃത്തവും, സംഗീതവും, സ്കിറ്റുകളുമെല്ലാം ചേർന്നൊരുക്കുന്ന കലാവിരുന്നിന് മാറ്റുകൂട്ടാൻ സൂപ്പർ താരങ്ങളും സംവിധായകരുമുണ്ട്. പരിപാടിയുടെതായി പുറത്തിറങ്ങിയ പ്രെമോ വീഡിയോ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.

മമ്മൂട്ടി, മോഹൻലാൽ, ശ്രീനിവാസൻ, സത്യൻ അന്തിക്കാട് തുടങ്ങിയവരുള്ള പ്രെമോ വീഡിയോയിൽ മലയാളത്തിന്റെ ഐക്കോണിക് കഥാപാത്രങ്ങളെ അവതരിപ്പിച്ച ദാസനും വിജയനും വീണ്ടും ഒരു വേദിയിലെത്തിയിരിക്കുന്നത് ആരാധകരും ആഘോഷമാക്കിയിരിക്കുകയാണ്. വേദിയിലെത്തുന്ന ശ്രീനിവാസനെ മോഹൻലാൽ ആശ്ലേഷിക്കുന്നതും വിഡിയോയിൽ കാണാം. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവാണ് ഷോ ഡയറക്ടർ.

MORE IN ENTERTAINMENT
SHOW MORE