ത്രസിപ്പിക്കാൻ വീണ്ടും ജോക്കർ വരുന്നു; രണ്ടാം ഭാഗം 2024ൽ

jocker-movie
SHARE

2019ൽ ലോകമെമ്പാടും ചർച്ചയായ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ജോക്കർ. ചിത്രത്തിലെ അഭിനയത്തിന്  ജോക്വിൻ ഫീനിക്സിന് മികച്ച നടനുള്ള ഓസ്കർ അവാർഡും ലഭിച്ചിരുന്നു. ഇപ്പോഴിതാ ജോക്കറിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ജോക്കർ: ഫോളി എ ഡ്യൂക്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2024 ലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഒക്ടോബർ നാലാം തീയതി ചിത്രം റിലീസ് ചെയ്യും. ആദ്യ ഭാഗം പുറത്തിറങ്ങി കൃത്യം അഞ്ച് വർഷത്തിന് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്യുന്നത്. ടോഡ് ഫിലിപ്സും സ്കോട് സിൽവറും തന്നെയാണ് രണ്ടാം ഭാഗത്തിന് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന്റെ പ്രമേയത്തേക്കുറിച്ചുള്ള ഒരു സൂചനകളും ഇതുവരെ പുറത്തുവന്നിട്ടില്ല. ആര്‍തര്‍ ഫ്‌ലെക്ക് എന്ന ആന്റീ ഹീറോ കഥാപാത്രത്തെയാണ് ജോക്കറില്‍ ജോക്വിന്‍ ഫീനിക്‌സ് അവതരിപ്പിച്ചത്. 1 ബില്യണ്‍ ഡോളറിന് മുകളിലാണ് ജോക്കര്‍ ആഗോള ബോക്‌സ് ഓഫീസില്‍ നേടിയത്.

MORE IN ENTERTAINMENT
SHOW MORE