'സിനിമയുടെ മാജിക്ക്; ആ അത്ഭുതം ചോരരുത്': പുതുതലമുറയ്ക്ക് വഴികാട്ടി മമ്മൂട്ടി

Specials-HD-Thumb-Mammootty-Meet-at-51
SHARE

സിനിമയിലെ അമ്പത്തിയൊന്നാം വർഷത്തിൽ പുതുതലമുറയ്ക്ക് നല്ലവാക്കോതി നടൻ മമ്മൂട്ടി. ലാൽ ജോസിന്റെ പുതിയ ചിത്രമായ ‘സോളമന്റെ തേനീച്ചകളിൽ’  മഴവിൽ മനോരമ റിയാലിറ്റി ഷോയായ നായിക നായകനിലൂടെ അവസരം കണ്ടെത്തിയവരോടാണ് മമ്മൂട്ടി സംസാരിച്ചത്. സംവിധായകനായുള്ള തന്റെ ആദ്യ ചിത്രത്തിൽ നായകനായ മമ്മൂട്ടിയുടെ അനുഗ്രഹം തേടി ലാൽ ജോസാണ് പുതുതലമുറ താരങ്ങളെ മെഗാസ്റ്റാറിന് മുന്നില്‍ എത്തിച്ചതും.  

കാൽനൂറ്റാണ്ട് മുൻപ് ഇതുപോലെ മമ്മൂട്ടിയുടെ അടുക്കൽ ലാൽ ജോസ് എത്തിയത് ഒരു കഥ പറയാനാണ്. ആ മറവത്തൂർ കനവിൽനിന്നായിരുന്നു ലാൽ ജോസ് എന്ന സംവിധായകന്റെ പിറവി. ഇരുപത്തിയഞ്ച് വർഷം പിന്നിട്ട് ലാൽജോസ് ഒരുക്കുന്ന പുതിയ ചിത്രം സോളമന്റെ തേനീച്ചകളിൽ പുതുതലമുറയിലെ ശംഭുവും ആദിസും വിൻസിയും ദർശനയുമാണ് താരങ്ങൾ. ഗുരുതുല്യന്റെ അടുക്കലേക്ക് ലാൽ ജോസ് ഇവരെ എത്തിച്ചപ്പോൾ  സിനിമയെന്ന മാജിക്കിൽ തുടങ്ങി മമ്മൂട്ടി പറഞ്ഞതൊക്കെയും അനുഭവമായിരുന്നു.

സിനിമയിൽ ആരും അനിവാര്യരല്ലെന്ന ബോധ്യവും തലമുറകളുടെ കൂടിക്കാഴ്ച ഹൃദ്യമാക്കി. പി.ജി.പ്രഗീഷ് രചിച്ച സോളമന്റെ തേനീച്ചകൾ കഥയും തിരക്കഥയും രചിച്ചത്. വിദ്യാസാഗറിന്റേതാണ് സംഗീതം. പതിനെട്ടിന് ചിത്രം തിയറ്ററുകളിലെത്തും.

MORE IN ENTERTAINMENT
SHOW MORE