നടൻ സജീദ് പട്ടാളം അന്തരിച്ചു

actor-death
SHARE

ചലച്ചിത്ര നടൻ സജീദ് പട്ടാളം അന്തരിച്ചു. 54 വയസ്സായിരുന്നു. എറണാകുളം ഫോർട്ട് കൊച്ചി സ്വദേശിയാണ്. അസുഖ ബാധിതനായി ഏതാനും ദിവസമായി ആശുപത്രിയിലായിരുന്നു. വെബ് സീരീസുകളിലൂടെയാണ് സജീദ് അഭിനയ രംഗത്ത് സജീവമായത്. ജാനെമൻ, കനകം കാമിനി കലഹം, കള തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 

ഓപ്പറേഷൻ ജാവ സംവിധായകൻ തരുൺ മൂര്‍ത്തിയുടെ സൗദി വെള്ളക്കയിൽ ഒരു പ്രധാന കഥാപാത്രത്തെ സജീദ് അവതരിപ്പിച്ചിരുന്നു. 

MORE IN ENTERTAINMENT
SHOW MORE