സിനിമയിൽ 30 വർഷം; അജിത്തിന് കടലിന് അടിയിൽ നിന്ന് ആശംസ; വിഡിയോ

ajith-fans
SHARE

സിനിമാ ജീവിതത്തിന്റെ മുപ്പതാം വർഷം ആഘോഷിക്കുകയാണ് തല എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന അജിത്ത്. ഇപ്പോഴിതാ കടലിന് അടിയിൽ പോയി താരത്തിന്റെ ബാനർ ഉയർത്തി ആശംസ നേരുന്ന വിഡിയോ പങ്കുവച്ച് ഒരു കൂട്ടം ആരാധകരും രംഗത്തെത്തി. പുതുച്ചേരിയിൽ ഉള്ള അജിത്ത് ഫാൻസാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. എന്റെ ആരാധകരും എന്നെ വെറുക്കുന്നവരും നിഷ്പക്ഷരായിട്ടുള്ളവരും ഒരേ നാണയത്തിന്റെ വശങ്ങളാണ്. ആരാധകരില്‍ നിന്നുള്ള സ്‌നേഹവും, വിദ്വേഷകരില്‍ നിന്നുള്ള വെറുപ്പും എല്ലാ വിധ കാഴചപ്പാടുകളും ഞാന്‍ സ്വീകരിക്കുന്നു. ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക.. എപ്പോഴും സ്‌നേഹം മാത്രമെന്ന് അജിത്ത് സന്ദേശത്തിൽ ആരാധകരോട് പറഞ്ഞു.

പുതിയ ചിത്രത്തിൽ അജിത്തിന്റെ നായികയായി മഞ്ജു വാരിയർ വീണ്ടും തമിഴിലേയ്ക്ക് എത്തുകയാണ്. വലിമൈയ്ക്കു ശേഷം എച്ച്.വിനോദ്–അജിത് വീണ്ടും ഒന്നിക്കുന്ന ചിത്രത്തിലാണ് മഞ്ജു നായികയായി എത്തുന്നത്. ധനുഷ് ചിത്രം അസുരനു ശേഷം മഞ്ജു അഭിനയിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണിത്. ബാങ്ക് മോഷണമാണ് ചിത്രത്തിന്റെ പ്രമേയം. ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളാകും പ്രധാന ലൊക്കേഷൻ.ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ബോണി കപൂറാണ്.

MORE IN ENTERTAINMENT
SHOW MORE