ഗോപിക ‘മടങ്ങിയെത്തി’; ഒരു മാറ്റവും ഇല്ലെന്ന് ആരാധകർ

gopikan
SHARE

മലയാളികളുടെ പ്രിയതാരം ഗോപികയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. വിവാഹശേഷം ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കിയ ഗോപികയും കുടുംബവും വർഷങ്ങൾക്കു ശേഷം നാട്ടിലെത്തിയിരുന്നു. നാട്ടിലെ കുടുംബാംഗങ്ങൾക്കൊപ്പമുള്ള ചിത്രമാണ് ആരാധകർ ഏറ്റെടുക്കുന്നത്.

സോഷ്യൽമീഡിയയിൽ സജീവമല്ലാത്തതിനാൽ കുടുംബവുമൊത്തുള്ള ഗോപികയുടെ ചിത്രങ്ങൾ അധികം പുറത്തുവന്നിട്ടില്ല. സഹോദരി ഗ്ലിനിയാണ് സമൂഹമാധ്യമങ്ങളിലൂടെ ഗോപികയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. 

കുടുംബത്തോടൊപ്പമുള്ള സന്തോഷ നിമിഷങ്ങളാണ് ചിത്രങ്ങളിലുള്ളത്. മാതാപിതാക്കളെയും സഹോദരിയുടെ കുടുംബത്തെയും ചിത്രങ്ങളിൽ കാണാം. മഞ്ഞ ഡ്രസിൽ അതീവ സുന്ദരിയായാണ് ഗോപിക ചിത്രങ്ങളിലുള്ളത്. ഗോപികയ്ക്ക് അന്നും ഇന്നും ഒരു മാറ്റവുമില്ലെന്നാണ് ആരാധകരുടെ കമന്റുകൾ.

ഡോക്ടറായ അജിലേഷ് ചാക്കോ ആണ് ഗോപികയുടെ ഭർത്താവ്. 2008 ജൂലൈ 17 നായിരുന്നു ഇരുവരുടെയും വിവാഹം. ആമി, ഏദൻ എന്നിവരാണ് മക്കൾ. രണ്ടുപേരും ഓസ്ട്രേലിയയിൽ ആണ് പഠനം.

ഫോർ ദ് പീപ്പിൾ, മായാവി, വെറുതെ അല്ല ഭാര്യ തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായ നടിയാണ് ഗോപിക. തമിഴിലും ഏതാനും സിനിമകളിൽ അഭിനയിച്ചു. സിനിമയിൽ സജീവമായി തുടങ്ങിയപ്പോഴായിരുന്നു ഗോപികയുടെ വിവാഹം. വിവാഹത്തിനുശേഷം 2013 വരെ താരം സിനിമാരംഗത്ത് സജീവമായിരുന്നു. 

ഗേളി എന്നാണ് യഥാർഥ പേര്. സിനിമയിലേക്ക് കടന്നശേഷമാണ് പേര് ഗോപികയെന്ന് ആക്കുകയുണ്ടായത്. ഭാര്യ അത്ര പോര എന്ന സിനിമയിലാണ് ഗോപിക ഒടുവിൽ അഭിനയിച്ചത്.

MORE IN ENTERTAINMENT
SHOW MORE