ലാൽ ജോസും ‘നായികാ നായകൻമാരും’; ‘സോളമന്റെ തേനീച്ചകൾ’ ഉടനെത്തുന്നു

Solamante-Theeneechakal
SHARE

കോഴിക്കോട്ടെ ക്യാംപസുകളില്‍ ആവേശമായി സംവിധായകന്‍ ലാല്‍ ജോസും പുതിയ ചിത്രത്തിലെ നായികാ–നായകന്‍മാരും. മഴവില്‍ മനോരമയിലെ ജനപ്രിയ റിയാലിറ്റി ഷോ നായികാ–നായകനിലെ വിജയികളാണ് ‘സോളമന്റെ തേനീച്ചകള്‍’ എന്ന പുതിയ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്. ചിത്രത്തിന്റെ പ്രചരാണാര്‍ഥം കേരളത്തിലെ വിവിധ ക്യാംപസുകളിലെ സന്ദര്‍ശനം തുടരുകയാണ്. 

പത്തുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിദ്യാസാഗറും ലാല്‍ ജോസും ഒരുമിക്കുന്ന സോളമന്റെ തേനീച്ചകളിലെ മുഖ്യകഥാപാത്രങ്ങള്‍ പുതുമുഖങ്ങളാണ്. മഴവില്‍ മനോരമയിലൂടെ പ്രേക്ഷകര്‍ ഏറ്റെടുത്ത നായികാ നായകന്‍ വേദിയില്‍നിന്ന് ശംഭു, ദര്‍ശന, ആ‍ഡിസ്, വിന്‍സി എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെത്തിയ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് വിദ്യാര്‍ഥികള്‍ നല്‍കിയത് ഊഷ്മള സ്വീകരണം.

നായികാ–നായകന്‍ വേദിയിലെ അനുഭവങ്ങളും സൗഹൃദങ്ങളും സിനിമ ചിത്രീകരണം ആയാസരഹിതമാക്കിയതായി അഭിനേതാക്കള്‍. ചിത്രം ഈമാസം 18ന് ചിത്രം തീയറ്ററുകളില്‍ റിലീസ് ചെയ്യും. ലാല്‍ ജോസിന്റെ തന്നെ നിര്‍മാണകമ്പനിയായ എല്‍.ജെ.ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡാണ് നിര്‍മാതാക്കള്‍. മനോരമ മാക്സാണ് ചിത്രം ഒടിടിയിലെത്തിക്കുന്നത്. 

MORE IN ENTERTAINMENT
SHOW MORE