വിക്രത്തിലെ ‘ഏജന്റ് ടീന’ ഇനി മമ്മൂട്ടിക്കൊപ്പം; ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിൽ പ്രധാന വേഷം

mammootty-agent-teena
SHARE

വിക്രം സിനിമയിൽ ഏജന്റ് ടീനയായി തകർത്താടിയ വാസന്തി ഇനി മെഗാ സ്റ്റാർ മമ്മൂട്ടിക്കൊപ്പം. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി നായകനാവുന്ന ത്രില്ലർ ചിത്രത്തിലൂടെയാണ് വാസന്തിയുടെ മലയാളത്തിലേക്കുള്ള വരവ്. ഇനിയും േപരിടാത്ത ചിത്രത്തിൽ പ്രധാന വേഷത്തിൽ തന്നെയാകും വാസന്തി എത്തുക.

വർഷങ്ങളായി സിനിമയിലെ നൃത്തരം​ഗത്ത് സജീവമായി നിൽക്കുന്ന കലാകാരിയാണ് വാസന്തി. നൃത്തസംവിധായകൻ ദിനേശ് മാസ്റ്ററുടെ സഹായിയായി മാസ്റ്റർ എന്ന ചിത്രത്തിൽ പ്രവർത്തിക്കുമ്പോഴാണ് ലോകേഷ് വിക്രം സിനിമയിലേക്ക് വാസന്തിയെ തിരഞ്ഞെടുക്കുന്നത്.

ഗ്രാൻഡ് മാസ്റ്ററിനു ശേഷം ബി. ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ത്രില്ലർ സിനിമയിൽ പൊലീസ് ഉദ്യോഗസ്ഥനായി മമ്മൂട്ടി എത്തുന്നു.  സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാർ. വില്ലനായെത്തുന്നത് പ്രശസ്ത തെന്നിന്ത്യൻ താരം വിനയ് റായ് ആണ്. വിനയ് റായ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദീഖ്, ജിനു എബ്രഹാം തുടങ്ങി നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണി നിരക്കുന്നു. മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും സിനിമയുടെ ഭാഗമാണ്.

ഛായാഗ്രഹണം നിർവഹിക്കുന്നത് ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദീഖ് ആണ്. സംഗീതം ജസ്റ്റിൻ വർഗീസ്, എഡിറ്റിങ് മനോജ്. കലാ സംവിധാനം ഷാജി നടുവിലും വസ്ത്രാലങ്കാരം പ്രവീൺവർമയും ചമയം ജിതേഷ് പൊയ്യയും കൈകാര്യം ചെയ്യുന്നു. അരോമ മോഹൻ ആണ് നിർമാണ നിർവഹണം. കൊച്ചി, പൂയംകുട്ടി, വണ്ടിപെരിയാർ എന്നിവിടങ്ങളിൽ ചിത്രീകരിക്കുന്ന ചിത്രത്തിന്റെ നിർമാണം ആർ.ഡി. ഇലുമിനേഷൻസ്.

MORE IN ENTERTAINMENT
SHOW MORE