പാപ്പൻ; രാഷ്ട്രീയ എതിർപ്പുകൾ രാഷ്ട്രീയമായി തീർക്കുക: കമന്റിനു മറുപടി

mala-pappan
SHARE

പൊലീസ് വേഷമിട്ട് സുരേഷ്ഗോപിയുടെ തിരിച്ചുവരവ് കണ്ട പാപ്പൻ മികച്ച അഭിപ്രായവുമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇതിനിടെ പാപ്പൻ സിനിമ രാഷ്ട്രീയ സിനിമയാണെന്ന പ്രചരണവും ഉണ്ടായി. ഇതിനെതിരെ നടി മാലാ പാർവതി പ്രതികരണവുമായി രംഗത്തെത്തി.  കഴിഞ്ഞ ദിവസം നടി സമൂഹമാധ്യമത്തിൽ പങ്കുവച്ച പാപ്പന്‍ സിനിമയുടെ പോസ്റ്ററിനു താഴെ മോശം കമന്റുകളും വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി മാലാ പാർവതി തന്നെ രംഗത്തുവന്നത്.

‘‘ബഹുമാനപ്പെട്ട എഫ്ബി പേജിലെ സ്നേഹിതരേ. ഒരപേക്ഷയുണ്ട് ‘പാപ്പൻ’ എന്ന ചിത്രത്തിന്റെ ഒരു പോസ്റ്റർ, ഷെയർ ചെയ്തതോടെ.. പോസ്റ്ററിനു താഴെ ചില മോശം കമന്റുകൾ കാണാനിടയായി. ദയവ് ചെയ്ത് അതിവിടെ, ഈ പേജിൽ  ഒഴിവാക്കുക. നിങ്ങളുടെ രാഷ്ട്രീയ എതിർപ്പുകൾ.. രാഷ്ട്രീയമായി തീർക്കുക!’’–മാലാ പാർവതി കുറിച്ചു.

MORE IN ENTERTAINMENT
SHOW MORE