പാപ്പന്‍ കുതിക്കുന്നു; കേരളത്തില്‍ മാത്രം 5 കോടി കടന്നെന്ന് റിപ്പോര്‍‌ട്ട്

suresh-gopi-pappan
SHARE

തിയറ്ററുകളില്‍ വീണ്ടും ആവേശം നിറയ്ക്കുകയാണ് ജോഷി–സുരേഷ്ഗോപി കൂട്ടുകെട്ടില്‍ എത്തിയ പാപ്പന്‍. രണ്ട് ദിവസം കൊണ്ട് അഞ്ചു കോടി രൂപയാണ് ചിത്രം നേടിയതെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിൽനിന്നു മാത്രമുള്ള കണക്കാണിതെന്ന് ട്വിറ്റർ ഹാൻഡിലായ കേരള ബോക്‌സോഫീസ് റിപ്പോർട്ടു ചെയ്യുന്നു. പാപ്പന്‍ തിയറ്ററുകളില്‍ ആറാടുകയാണെന്നാണ് അവര്‍ പറയുന്നത്.  

ആദ്യദിനം കേരളത്തിൽ 1157 പ്രദർശനങ്ങളാണ് പാപ്പനുണ്ടായിരുന്നത്. ആക്ഷൻ ത്രില്ലര്‍ ചിത്രത്തിന് വലിയ തരത്തിലുള്ള അഭിപ്രായങ്ങളാണ് ആദ്യ ദിനം മുതല്‍ വരുന്നത്. ആർ.ജെ ഷാനിന്റേതാണ് തിരക്കഥ. ലേലം, പത്രം, വാഴുന്നോർ, സലാം കശ്മീർ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ ഒരുക്കി വർഷങ്ങൾക്കു ശേഷമാണ് ജോഷിയും സുരേഷ് ഗോപിയും ഒരുമിക്കുന്നത്. ഗോകുൽ സുരേഷ്, അജ്മൽ അമീർ, ആശ ശരത്, ടിനി ടോം, രാഹുൽ മാധവ്, ചന്തുനാഥ്, സാധിക, സജിത മഠത്തിൽ, നന്ദു, കനിഹ, നൈല ഉഷ എന്നിവരാണ് മറ്റു അഭിനേതാക്കൾ.

MORE IN ENTERTAINMENT
SHOW MORE