മകനെയും സുരേഷേട്ടനെയും ഒരുമിച്ച് കണ്ടപ്പോൾ കണ്ണുനിറഞ്ഞു: രാധിക സുരേഷ് ഗോപി

radhika-sureshgopi
രാധിക സുരേഷ് ഗോപി, ചിത്രത്തിനു കടപ്പാട്: മൂവിമാൻ യുട്യൂബ് ചാനൽ
SHARE

പാപ്പൻ സിനിമ കാണാൻ സുരേഷ് ഗോപിക്കും മകനുമൊപ്പം തിയറ്ററിലെത്തി രാധിക സുരേഷ് ഗോപി. സുരേഷ് ഗോപിയും ഗോകുൽ സുരേഷും ആദ്യമായി ഒന്നിച്ച് അഭിനയിച്ച ചിത്രമാണ് ജോഷി സംവിധാനം ചെയ്ത പാപ്പൻ.  ഗോകുലിനെയും സുരേഷ് ഗോപിയെയും ഒരുമിച്ച് സ്ക്രീനിൽ കണ്ടതിൽ ഏറെ സന്തോഷമെന്നും ജോഷി സാറിന്റെ ചിത്രത്തിൽ ​ഗോകുലിന് എത്താൻ സാധിച്ചത് വലിയൊരു അനു​ഗ്രഹമായാണ് കാണുന്നതെന്നും സിനിമ കണ്ട ശേഷം രാധിക പ്രതികരിച്ചു.

‘‘കുറേ നാളുകൾക്കു ശേഷം നല്ലൊരു സിനിമ കണ്ട അനുഭവം. ഗോകുലിനെയും ഏട്ടനെയും ഒരുമിച്ച് സ്ക്രീനിൽ കണ്ടതിൽ ഒത്തിരി സന്തോഷം. ഈശ്വരനോട് ഒത്തിരി നന്ദി. അതെന്റെ ഭാഗ്യമായി കരുതുന്നു. ജോഷി സാറിന്റെ ചിത്രത്തിൽ ​ഗോകുലിന് എത്താൻ സാധിച്ചത് വലിയൊരു അനുഗ്രഹമായാണ് ഞാൻ കാണുന്നത്. 

സുരേഷേട്ടന്റെ വ്യത്യസ്തമായൊരു കഥാപാത്രമായിരുന്നു പാപ്പനിലേത്. അത് മനോഹരമായി ചെയ്തിട്ടുമുണ്ട്. വളരെയധികം സന്തോഷവും അതോടൊപ്പം എക്സൈറ്റഡുമാണ്. എല്ലാവരും തിയറ്ററിൽ തന്നെ സിനിമ കാണണം. സിനിമകളെപ്പറ്റി ഞങ്ങൾ വീട്ടിൽ ചർച്ച ചെയ്യാറില്ല. സിനിമയുടെ സെറ്റിലെ അനുഭവങ്ങള്‍ വീട്ടിൽ വന്നു പറയും, അത്രമാത്രം.

തെറ്റുകണ്ടാൽ പ്രതികരിക്കുന്ന സ്വഭാവമുണ്ട് ഗോകുലിന്. മോശമായൊരു കാര്യം കണ്ടാൽ എന്തുകൊണ്ടാണ് അങ്ങനെയെന്ന് അവൻ ചോദിക്കും. ഇങ്ങനെയൊരു സമൂഹത്തിൽ പലതും പുറത്തുപറയാൻ പറ്റാത്ത സാഹചര്യം നമുക്കെല്ലാവർക്കും ഉണ്ട്. ചില പ്രത്യേക സാഹചര്യത്തിൽ അത് പറയേണ്ടിവരും. എപ്പോഴും അങ്ങനെ പ്രതികരിക്കാൻ നിന്നാൽ എല്ലാവരും ഒരേ കണ്ണിൽ കാണില്ല, നമ്മൾ നല്ലത് വിചാരിച്ചുപറഞ്ഞാലും എല്ലാവരും അത് നന്നായി എടുക്കണമെന്നുമില്ലെന്ന് ഞാൻ അവനോട് പറഞ്ഞുകൊടുക്കാറുണ്ട്.

പാപ്പൻ സിനിമ നിങ്ങളെല്ലാവരും തിയറ്ററിൽ വന്ന് തന്നെ കാണണം. ആ അനുഭവം വേറെയാണ്. എല്ലാവരോടും സ്നേഹം മാത്രം.’’–രാധിക പറയുന്നു.

MORE IN ENTERTAINMENT
SHOW MORE