ഭാർഗവിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ; പഴയകാല കോസ്റ്റ്യൂമിൽ റിമ കല്ലിങ്കൽ

rimawb
SHARE

ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചത്തിലെ ഭാർഗവിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. ഭാർഗവിയായി റിമ കല്ലിങ്കൽ എത്തുന്നു. എഴുപതുകളിലെയും എൺപതുകളിലെയും നായികമാരെ പോലെയുളള കോസ്റ്റ്യൂമാണ് പോസ്റ്ററിൽ റിമയ്ക്കുള്ളത്. നേരത്തേ ടൊവിനോയുടെ പോസ്റ്ററും പുറത്തുവന്നിരുന്നു. 

വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്‍ഗവീനിലയം എന്ന തിരക്കഥയെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രമാണ് നീലവെളിച്ചം. തലശ്ശേരിയില്‍ ചിത്രീകരണം തുടരുന്ന നീലവെളിച്ചം ഡിസംബറില്‍ പുറത്തിറങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. 1964ല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയില്‍ വിന്‍സന്റ് മാസ്റ്റര്‍ സംവിധാനം ചെയ്ത് മധു, പ്രേംനസീര്‍, വിജയനിര്‍മ്മല, എന്നിവരഭിനയിച്ച ചിത്രത്തിന്റെ പുനരാവിഷ്്ക്കരണമാണ് നീലവെളിച്ചം. 

MORE IN ENTERTAINMENT
SHOW MORE