ഇറങ്ങുന്നതിന് മുന്നേ പടത്തിന് നെഗറ്റീവ് റിവ്യൂ; ട്രോളി സോഷ്യൽമീഡിയ

pappan-sureshgopi
SHARE

ജോഷിയും സുരേഷ് ഗോപിയും ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ‘പാപ്പൻ’ ഇന്നു റിലീസിനെത്തി. എന്നാൽ ചിത്രം തിയറ്ററിലെത്തും മുമ്പേ, നെഗറ്റീവ് ‘റിവ്യൂ’വുമായി എത്തിയിരിക്കുകയാണ് ചിലർ. അക്കൂട്ടത്തിൽ ഒരു കമന്റിനെയാണ് സോഷ്യൽ മീഡിയ ട്രോളിക്കൊല്ലുന്നത്.

‘നാളെ റിലീസ് ആവുന്ന പടം ഇന്ന് തന്നെ കണ്ട് അഭിപ്രായം പറഞ്ഞ അണ്ണൻ കിടു തന്നെ...ലേശം ഉളുപ്പ് ?’ എന്ന കുറിപ്പോടെ യുവസംവിധായകൻ രാഹുൽ രാമചന്ദ്രൻ ഉൾപ്പടെയുള്ളവർ ഈ കമന്റിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ചിട്ടുണ്ട്. എബ്രഹാം മാത്യു മാത്തനായി സുരേഷ് ഗോപി എത്തുന്ന ചിത്രത്തിൽ മകൻ ഗോകുൽ സുരേഷും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. നീതാ പിള്ളയാണ് നായിക.

കനിഹ, ആശ ശരത്ത്, ജുവൽ മേരി, ഷമ്മി തിലകൻ, വിജയരാഘവൻ, ടിനി ടോം, രാഹുൽ മാധവ്, ശ്രീജിത്ത് രവി ജനാർദ്ദനൻ തുടങ്ങിയവരാണ് താരനിരയിൽ.

        

MORE IN ENTERTAINMENT
SHOW MORE