താങ്ക് യു വൻ പരാജയത്തിലേക്ക്; നാഗ ചൈതന്യയുടെ കരിയറിലെ ദുരന്ത ചിത്രം?

thank-you-movie
SHARE

നാഗ ചൈതന്യയെ നായകനാക്കി വിക്രം കുമാർ ഒരുക്കിയ തെലുങ്ക് ചിത്രം താങ്ക് യു വൻ പരാജയത്തിലേക്ക്. 40 കോടി രൂപ മുടക്കിയ സിനിമയുടെ ആദ്യ ആഴ്ചയിലെ കലക്‌ഷൻ വെറും 3 കോടി രൂപയാണ്. ഒരു നാഗ ചൈതന്യ ചിത്രത്തിനു ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും കുറഞ്ഞ കലക്‌ഷനാണിത്.

ടോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ പരാജമായിരിക്കും ഈ ചിത്രമെന്ന് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നു. ചിരഞ്ജീവി ചിത്രം ആചാര്യയ്ക്കു ചെയ്തതുപോലെ ഈ ചിത്രവും ഉടൻ തന്നെ ഒടിടി പ്രിമിയർ നടത്താനുള്ള തയാറെടുപ്പിലാണ് നിര്‍മാതാക്കൾ.

ജൂലൈ 22ന് തിയറ്ററുകളിലെത്തിയ ചിത്രത്തെ ആദ്യ ദിനം തന്നെ നാഗ ചൈതന്യയുടെ ആരാധകരും കൈവിട്ടിരുന്നു. തിയറ്റർ റിലീസ് മൂലം ഏകദേശം 15 കോടിയുടെ അധികനഷ്ടം നിർമാതാക്കൾക്കുണ്ടാകുമെന്ന് ആന്ധ്ര ബോക്സ് ഓഫിസ് ട്വീറ്റ് ചെയ്തു.

സൂര്യയുടെ 24, നാനിയുടെ ഗ്യാങ് ലീഡർ എന്നീ സിനിമകളൊരുക്കിയ വിക്രം കുമാർ ആണ് താങ്ക് യു സംവിധാനം ചെയ്തിരിക്കുന്നത്. നാഗ ചൈതന്യയ്ക്കൊപ്പം റാഷി ഖന്ന, മാളവിക നായർ, അവിക ഗോർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

MORE IN ENTERTAINMENT
SHOW MORE