രൺവീർ സിംഗിന്‍റെ നഗ്ന ഫോട്ടോഷൂട്ട്; എല്ലാം നെഗറ്റീവായി കാണരുതെന്ന് ആലിയ ഭട്ട്

ranveer-aliya
SHARE

പേപ്പര്‍ മാഗസിനുവേണ്ടി നഗ്നനായി ഫോട്ടോഷൂട്ട് നടത്തി ആരാധകരേയും വിനോദലോകത്തേയും ഞെട്ടിച്ച രൺവീർ സിംഗ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബോളിവുഡിലെ ചൂടുള്ള വാർത്തയായിരുന്നു. ദി ലാസ്റ്റ് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍’എന്ന അടിക്കുറിപ്പോടെ മാഗസിന്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിനു താഴെ ആരാധക കമന്റുകളുടെ ബഹളമാണ്. ഇപ്പോഴിതാ, രൺവീർ സിംഗിന്‍റെ നഗ്നനായുള്ള ഫോട്ടോഷൂട്ടിനെ പറ്റി പ്രതികരിച്ചിരിക്കുകയാണ് നടി ആലിയ ഭട്ട്.

പുതിയ ചിത്രമായ ഡാർലിംഗ്‌സിന്റെ ട്രെയിലർ ലോഞ്ചിനിടെയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ ആലിയ ഭട്ടിനോട് രൺവീർ സിംഗിന്‍റെ നഗ്ന ഫോട്ടോഷൂട്ടിനെ പറ്റി ചോദിച്ചത്  ഇതിനു ആലിയ ഭട്ടിന്‍റെ മറുപടി ഇങ്ങനെയായിരുന്നു,  എന്റെ പ്രിയപ്പെട്ട രൺവീർ സിംഗിനെ പറ്റി ഒന്നും മോശമായി എനിക്ക് പറയാനില്ല, ഞാൻ അവനെ  സ്നേഹിക്കുന്നു, അവൻ എല്ലാവരുടെയും പ്രിയപ്പെട്ടവനാണ്.  എല്ലാം നെഗറ്റീവായി കാണരുത്, രണ്‍വീര്‍ ഇതിന് മുന്‍പും യൂണിക്ക് ഫോട്ടോഷൂട്ടുകള്‍ ചെയ്ത് ശ്രദ്ധ നേടിയിട്ടുണ്ട്.

അതേ സമയം സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നടനെതിരെ മുംബൈ പോലീസിൽ പരാതി ലഭിച്ചിട്ടുണ്ട്.പോലീസിന് ലഭിച്ച പരാതിയിൽ രൺവീർ സിംഗ് സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്നാണ് ആരോപണം.

MORE IN ENTERTAINMENT
SHOW MORE