ഈ ചുംബനം കണ്ട് ഭാര്യാസഹോദരൻ ഞെട്ടി; രസം പറഞ്ഞ് മാധവൻ

rocketrywb
SHARE

ഐഎസ്ആർഒ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതം പറയുന്ന റോക്കട്രി തിയേറ്ററുകളിലെത്തി.  അമ്പരപ്പിക്കുന്ന മേക്കോവറാണ് ചിത്രത്തിൽ നമ്പിനാരായണനായി മാധവൻ നടത്തിയത്. നമ്പി നാരായണൻ ലുക്കിൽ ഭാര്യയ്ക്കൊപ്പം ഫോട്ടോയെടുത്ത് ഭാര്യാസഹോദരനെ പറ്റിച്ച കഥ പങ്കുവയ്ക്കുകയാണ് മാധവൻ. 

ചിത്രത്തിലെ കഥാപാത്രത്തിന്റെ ഗെറ്റപ്പിൽ ഭാര്യയെ ചുംബിക്കുന്ന ചിത്രം മാധവൻ ട്വിറ്ററിൽ പങ്കുവച്ചിരുന്നു. ഈ ചിത്രം അയച്ചുകൊടുത്തപ്പോൾ തന്റെ ഭാര്യാ സഹോദരൻ ഞെട്ടിപ്പോയെന്ന് അടിക്കുറിപ്പായി മാധവൻ കുറിച്ചു. 

ഇംഗ്ലിഷിനു പുറമേ, ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് എന്നീ അഞ്ച് ഭാഷകളിൽ ഒരുങ്ങുന്ന റോക്കട്രിക്ക് കാൻസ് ചലച്ചിത്രമേളയിലും ഗംഭീര പ്രതികരണമാണ് ലഭിച്ചത്. ആറു രാജ്യങ്ങളിൽ ചിത്രീകരിച്ച ഈ ബിഗ്ബജറ്റ് ചിത്രം, 17 വർഷത്തിനു ശേഷം മാധവൻ നടി സിമ്രാനുമായി ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്.

MORE IN ENTERTAINMENT
SHOW MORE