‘പ്രിയന്‍ ഓട്ടത്തിലാണ്..’ നാളെ മുതല്‍ തിയറ്ററുകളില്‍

priyan-ottathilanu
SHARE

ആന്റണി സോണി സംവിധാനം ചെയ്യുന്ന 'പ്രിയൻ ഓട്ടത്തിലാണ്' നാളെ തീയറ്ററുകളിലെത്തും. ഷറഫുദ്ദീൻ, നൈല ഉഷ, അപർണ ദാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. ഓരോരോ ജോലികളിൽ സദാ ഓടിക്കൊണ്ടിരിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് 'പ്രിയന്‍ ഓട്ടത്തിലാണ്'. പ്രിയന്റെ ജീവിതത്തിലെ ഒരു നിർണ്ണായക ദിവസമാണ് ഈ ചിത്രത്തിന്റെ പ്രധാന പ്രമേയം. ആ ദിവസം പ്രിയൻ തന്റെ പതിവ് ശീലങ്ങൾ ഉപേക്ഷിക്കുമോ ഇല്ലയോ എന്നുള്ളതാണ് നമുക്ക് അറിയാനുള്ളത്. വൗ സിനിമാസിന്റെ ബാനറിൽ ഒരുക്കിയ ചിത്രം നാളെയാണ് തീയറ്ററുകളിലെത്തുന്നത്. 

ബിജു സോപാനം, ഹക്കിം ഷാജഹാൻ, സുധി കോപ്പ, ജാഫർ ഇടുക്കി, സ്മിനു സിജോ, അശോകൻ, ഹരിശ്രീ അശോകൻ, ഷാജു ശ്രീധർ, ശിവം സോപാനം, ഉമ, ജയരാജ് കോഴിക്കോട്, വീണ, വിജി, വിനോദ് തോമസ്, ശ്രീജ ദാസ്, വിനോദ് കെടാമംഗലം, ആർ ജെ, കൂക്കിൽ രാഘവൻ, ഹരീഷ് പെങ്ങൻ, അനാർക്കലി മരിക്കാർ എന്നിവരാണ് സന്തോഷ് തൃവിക്രമൻ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ്. ഛായാഗ്രഹണം പി. എം. ഉണ്ണികൃഷ്ണൻ എഡിറ്റർ ജോയൽ കവി അഭയകുമാർ കെ.യു പ്രജീഷ് പ്രേം എന്നിവർ എഴുതിയ വരികൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത് ലിജിൻ ബംബീനോ. 

MORE IN ENTERTAINMENT
SHOW MORE