'എന്നെ 299 രൂപയ്‌ക്കോ 499 രൂപയ്‌ക്കോ ലഭിക്കില്ല'; തുറന്നുപറഞ്ഞ് ജോണ്‍ എബ്രഹാം

john-abraham
SHARE

'എന്നെ 299 രൂപയ്‌ക്കോ 499 രൂപയ്‌ക്കോ ലഭിക്കില്ല. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ പകുതിയ്ക്ക് വച്ച് നിര്‍ത്തിപ്പോകുന്നത് എനിക്ക് ഇഷ്ടമല്ല'– ഇത് പറഞ്ഞിരിക്കുന്നത് ബോളിവുഡ് സൂപ്പർതാരം ജോണ്‍ എബ്രഹാമാണ്. ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ സിനിമ റിലീസ് ചെയ്യുന്നതിനെപറ്റി അദ്ദേഹം പറഞ്ഞ നിലപാടാണിത്. മാത്രമല്ല, താനൊരു ബിഗ് സ്‌ക്രീന്‍ ഹീറോയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഏക് വില്ലന്‍ റിട്ടേണ്‍സി'ന്റെ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെയാണ് താരത്തിന്റെ പ്രതികരണമുണ്ടായത്. 'ഒരു സിനിമാ നിര്‍മാതാവെന്ന നിലയില്‍ ഒടിടി പ്ലാറ്റ്‌ഫോമുകളോട് താൽപര്യമുണ്ട്. ഒടിടി പ്രേക്ഷകര്‍ക്ക് വേണ്ട സിനിമകള്‍ നിർമിക്കാനും ഇഷ്ടമാണ്. പക്ഷെ ഒരു നടനെന്ന നിലയില്‍ ബിഗ് സ്‌ക്രീനിനോടാണ് താല്‍പര്യം. എന്നെ 299 രൂപയ്‌ക്കോ 499 രൂപയ്‌ക്കോ ലഭിക്കില്ല. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ പകുതിയ്ക്ക് വച്ച് നിര്‍ത്തിപ്പോകുന്നത് എനിക്ക് ഇഷ്ടമല്ല. ഞാനൊരു ബിഗ് സക്രീന്‍ ഹീറോയാണ്. അങ്ങനെ തന്നെ ആയിരിക്കാനാണ് എനിക്കിഷ്ടം'– എന്നാണ് ജോണ്‍ എബ്രഹാം പ്രതികരിച്ചിരിക്കുന്നത്.

ജൂലൈ 29നാണ് 'ഏക് വില്ലന്‍ റിട്ടേണ്‍സ്' റിലീസ് ചെയ്യുന്നത്. മോഹിത് സൂരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അര്‍ജുന്‍ കപൂര്‍, ദിഷ പട്ടാനി, താര സുതാരിയ എന്നിവരാണ് മറ്റു താരങ്ങള്‍.

MORE IN ENTERTAINMENT
SHOW MORE