അമ്മയായത് വാടകഗര്‍ഭപാത്രത്തിലൂടെയോ? വിമർശനങ്ങള്‍ക്കു ചിന്മയിയുടെ മറുപടി

chinmayi-twins
SHARE

ഏതാനും ദിവസങ്ങൾക്കു മുൻപാണ് ഗായിക ചിന്മയി ഇരട്ടക്കുട്ടികൾക്കു ജന്മം നൽകിയത്. വാർത്ത പുറത്തുവന്നതോടെ നിരവധി പേർ പ്രശംസയുമായി രംഗത്തെത്തി. ഇതിനൊപ്പം ചില വിമർശനങ്ങളും തലപൊക്കി. ചിന്മയി വാടകഗർഭപാത്രത്തിലൂടെയാണ് അമ്മയായതെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമാകുന്നത്. വിമർശനങ്ങളോടു പ്രതികരിച്ച് ചിന്മയി തന്നെ രംഗത്തെത്തിയിട്ടുണ്ട്. 

ഗര്‍ഭകാലത്ത് തന്റെ ചിത്രങ്ങളൊന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാത്തതിനാലാണ് വാടകഗർഭപാത്രത്തിലൂടെയാണോ അമ്മയായതെന്നു പലരും തന്നോടു ചോദിക്കുന്നതെന്നു ചിന്മയി പറഞ്ഞു. താൻ ഗർഭിണി ആയ വിവരം കുടുംബാഗങ്ങളെയും അടുത്ത സുഹൃത്തുക്കളെയും മാത്രമേ അറിയിച്ചുള്ളുവെന്നും സ്വകാര്യത സംരക്ഷിക്കാൻ വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും ചിന്മയി വെളിപ്പെടുത്തി. മക്കളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യില്ലെന്നും ഗായിക കൂട്ടിച്ചേർത്തു.

ഒരു മകനും മകൾക്കുമാണ് ചിന്മയി ജന്മം നൽകിയത്. ഇക്കാര്യം ചിന്മയിയും ഭർത്താവ് രാഹുൽ രവീന്ദ്രനും സമൂഹമാധ്യമങ്ങളിലൂടെ പരസ്യമാക്കുകയായിരുന്നു. ധൃപ്ത, ഷർവാസ് എന്നിങ്ങനെയാണ് മക്കൾക്കു പേര് നൽകിയിരിക്കുന്നത്. 2014 ൽ ആണ് രാഹുലും ചിന്മയിയും വിവാഹിതരായത്. നടനും സംവിധായകനും തിരക്കഥാകൃത്തുമാണ് രാഹുൽ.

MORE IN ENTERTAINMENT
SHOW MORE