യാത്ര, കുട്ടികൾ; സ്റ്റൈലൻ ചിരിയിൽ വിജയ്; വാരിസ് രണ്ടാം പോസ്റ്ററും വൈറൽ

vijay-new-look
SHARE

വിജയ് നായകനാകുന്ന പുതിയ ചിത്രം ‘വാരിസി’ന്റെ രണ്ടാം പോസ്റ്ററും ഏറ്റെടുത്ത് ആരാധകർ. വിജയ് തന്നെയാണ് ട്വിറ്ററിലൂടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. വംശി പൈടിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോസ് തിരികെ വരുന്നു എന്ന ടാഗ്​ലൈനും ഇന്നലെ പുറത്തുവിട്ട ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ ഉണ്ടായിരുന്നു. ഇളയ ദളപതിയുടെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു ഫസ്റ്റ്ലുക്ക് റിലീസ്.

താരത്തിന്റെ 66–ാമത്തെ ചിത്രമാണിത്. രശ്മിക മന്ദാനയാണ് നായിക. ശ്രീ വെങ്കടേശ്വര ക്രീയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് നിർമാണം. വിജയ്‌യ്ക്കൊപ്പം പ്രകാശ് രാജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാകും 'വാരിസ്'. പ്രഭു, ജയ സുധ, സംഗീത, സംയുക്ത, ഷാം, ശരത്കുമാര്‍, ഖുശ്ബു, ശ്രീകാന്ത്, സംഗീത കൃഷ്, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. തമനാണ്  സംഗീതം.

MORE IN ENTERTAINMENT
SHOW MORE