തെന്നിന്ത്യൻ സിനിമകളെ വെല്ലാൻ 'ശംഷേര'; പ്രതാപം വീണ്ടെടുക്കുവാൻ ബോളിവുഡ്

Shamshera-Teaser
SHARE

രൺബീര്‍ കപൂറിനെ നായകനാക്കി യാഷ് രാജ് നിർമിക്കുന്ന പീരിഡ് ചിത്രം ശംഷേരയുടെ ടീസർ എത്തി. കരൺ മൽഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൊള്ളക്കാരനായാണ് രൺബീർ എത്തുന്നത്. സഞ്ജയ് ദത്ത് ആണ് വില്ലനായിട്ട് എത്തുക. 

വാണി കപൂർ, അശുതോഷ് റാണ, റോണിത് റോയ്, സൗരഭ് ശുക്ല എന്നിവരാണ് മറ്റ് താരങ്ങൾ. 150 കോടി മുതല്‍ മുടക്കിലൊരുങ്ങുന്ന ചിത്രം ജൂലൈ 22ന് തിയറ്ററുകളിലെത്തും. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്തെത്തുന്നുണ്ട്. ഐ മാക്സ് ഫോർമാറ്റിലും ചിത്രം റിലീസ് ചെയ്യും.

തെന്നിന്ത്യൻ സിനിമകളുടെ വിജക്കുതിപ്പിൽ ബോളിവുഡ് പ്രതീക്ഷയോടെ നോക്കി കാണുന്ന ചിത്രം കൂടിയാണ് ശംഷേര. 

MORE IN ENTERTAINMENT
SHOW MORE