വല്ലാത്തൊരു മനുഷ്യനാണ് ഈ ‘പ്രിയൻ’; അയാളുടെ തീരാത്ത ഓട്ടങ്ങളുടെ കഥ

priyan-new
SHARE

നാടിനും നാട്ടുകാർക്കും സുഹൃത്തുക്കൾക്കും ഏത് സമയത്തും സഹായത്തിന് ഓടിയെത്തുന്ന ജനപ്രിയനാണ്  'പ്രിയൻ ഓട്ടത്തിലാണ്' എന്ന സിനിമയിലെ ഷറഫുദ്ദീന്റെ കഥാപാത്രമായ പ്രിയദർശൻ. ഇയാളുടെ ജീവിതത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് സിനിമ പറയുന്നത്. ഈ മാസം  24  മുതൽ സിനിമ തിയറ്ററുകളിലേക്ക് എത്തുകയാണ്. സിനിമയുടെ വിശേഷങ്ങൾ പങ്കിടുകയാണ് താരങ്ങളായ ഷറഫുദ്ദീൻ, നൈല ഉഷ, അപർണ ദാസ് എന്നിവർ. വിഡിയോ കാണാം.

ആന്റണി സോണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഓരോരോ ജോലികളിൽ സദാ ഓടിക്കൊണ്ടിരിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് 'പ്രിയന്‍ ഓട്ടത്തിലാണ്'. പ്രിയന്റെ ജീവിതത്തിലെ ഒരു നിർണ്ണായക ദിവസമാണ് ഈ ചിത്രത്തിന്റെ പ്രധാന പ്രമേയം. ആ ദിവസം പ്രിയൻ തന്റെ പതിവ് ശീലങ്ങൾ ഉപേക്ഷിക്കുമോ ഇല്ലയോ എന്നുള്ളതാണ് നമുക്ക് അറിയാനുള്ളത്. വൗ സിനിമാസിന്റെ ബാനറിൽ ജൂൺ 24 ന് 'പ്രിയൻ ഓട്ടത്തിലാണ്' തീയറ്ററുകളിലെത്തും. ബിജു സോപാനം, ഹക്കിം ഷാജഹാൻ, സുധി കോപ്പ, ജാഫർ ഇടുക്കി, സ്മിനു സിജോ, അശോകൻ, ഹരിശ്രീ അശോകൻ, ഷാജു ശ്രീധർ, ശിവം സോപാനം, ഉമ, ജയരാജ് കോഴിക്കോട്, വീണ, വിജി, വിനോദ് തോമസ്, ശ്രീജ ദാസ്, വിനോദ് കെടാമംഗലം, ആർ ജെ, കൂക്കിൽ രാഘവൻ, ഹരീഷ് പെങ്ങൻ, അനാർക്കലി മരിക്കാർ എന്നിവരാണ് മറ്റു താരങ്ങൾ. 

'ചതുർമുഖ'ത്തിന് ശേഷം അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ഒന്നിച്ചു തിരക്കഥയും സംഭാഷണവുമെഴുതുന്ന ചിത്രമാണ്‌ 'പ്രിയൻ ഓട്ടത്തിലാണ്'. സൈറ ബാനുവിന് ശേഷം ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പ്രേമം സിനിമയിലെ ജനപ്രിയ ഗാനങ്ങളെഴുതിയ ശബരീഷ് വർമ, പ്രജീഷ് പ്രേം, വിനായക് ശശികുമാർ എന്നിവരാണ് ഈ ചിത്രത്തിലെ പാട്ടുകളെഴുതിയിരിക്കുന്നത്. 

MORE IN ENTERTAINMENT
SHOW MORE