'ന്റിക്കാക്കിക്കൊരു പ്രേമണ്ടാർന്ന്'; മലയാളത്തില്‍ തിരിച്ചെത്തി ഭാവന; വിഡിയോ

bhavana-shoot
SHARE

ഒരു ഇടവേളയ്ക്ക് ശേഷം മലയാളം സിനിമയില്‍ തിരിച്ചെത്തി നടി ഭാവന. 'ന്റിക്കാക്കിക്കൊരു പ്രേമണ്ടാർന്ന് ' എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിന് നടി എത്തി. കൊടുങ്ങല്ലൂരിലെ  പൂജാ ചടങ്ങിലും ഭാവന പങ്കെടുത്തു.

അശോകൻ,ഷറഫുദ്ധീൻ, അനാർക്കലി നാസർ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.  നവാഗത സംവിധായകൻ ആദിൽ മൈമൂനാഥ് അഷ്റഫാണ് സംവിധായകന്‍. ജിനു എബ്രഹാം രചനയും സംവിധാനവും നിർവഹിച്ച് പൃഥ്വിരാജ്  നായകനായ ആദം ജൊവാൻ ആണ് മലയാളത്തിൽ ഭാവനയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

MORE IN ENTERTAINMENT
SHOW MORE