ഫോക്സ്‍വാഗന്‍ വെര്‍ട്യൂസ് സ്വന്തമാക്കി അര്‍ജുന്‍ അശോകന്‍; ചിത്രങ്ങള്‍

arjun-car
SHARE

ഫോക്സ്‌വാഗന്റെ മി‍‍ഡ് സൈസ് സെ‍ഡാൻ വെർട്യൂസ് ജിടി പ്ലസ് ഗാരിജിലെത്തിച്ച് യുവ നടൻ അർജുൻ അശോകൻ. ഇവിഎം ഫോക്സ്‌വാഗണിന്റെ മൂവാറ്റുപുഴ ഷോറൂമിൽ നിന്നാണ് അർജുൻ അശോകൻ പുതിയ വാഹനം വാങ്ങിയത്. കാറിന്റെ ചിത്രങ്ങളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. 

ഈമാസം ആദ്യമാണ് ഫോക്സ്‌വാഗന്റെ മിഡ് സൈസ് സെഡാൻ വെർട്യൂസ് വിപണിയിൽ എത്തിയത്. അർജുൻ സ്വന്തമാക്കിയ ജിടി പ്ലസ് വകഭേദത്തിന്റെ എക്സ്ഷോറൂം വില 17.91 ലക്ഷം രൂപയാണ്. 1.5 ലീറ്റർ പെട്രോൾ എൻജിനോടെ മാത്രമേ ജിടി പ്ലസ് വകഭേദം ലഭിക്കൂ.

MORE IN ENTERTAINMENT
SHOW MORE