375 കോടിയും കടന്ന് വിക്രം; കമൽഹാസന്‍റെ രണ്ടാം വരവ്; ‘ആണ്ടവർ’ ആളെക്കൂട്ടി; അക്കഥ

kamal-life-story
SHARE

ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും വലിയ സൂപ്പർസ്റ്റാർ എന്ന്  വിശേഷിപ്പിക്കുന്ന സാക്ഷാൽ രജനികാന്ത് കമൽഹാസനെ കുറിച്ച് പറഞ്ഞൊരു കഥയുണ്ട്. ‘കലയുടെ അമ്മ കൈപിടിച്ച താരങ്ങളാണ് ഞാനും മോഹൻലാലും മമ്മൂട്ടിയും ചിരഞ്ജീവിയും അമിതാബ് ബച്ചനുമെല്ലാം. ഞങ്ങളുടെ കൈപിടിച്ച് നടത്തുന്ന ഈ അമ്മ കമൽഹാസനെ മാത്രം എടുത്ത് ഒക്കത്ത് വച്ചിരിക്കുന്നു. അവനെ താഴെയിറക്കുന്നില്ല. അപ്പോൾ ഞാൻ ചോദിച്ചു. എന്നമ്മാ ഇത് ന്യായമാ. ഞങ്ങളെ എല്ലാം കൈയ്ക്ക് പിടിച്ച് നടത്തിക്കൊണ്ടുപോകുന്നു. കമലിനെ മാത്രം ഒക്കത്ത് വച്ചിരിക്കുന്നു. അപ്പോൾ അമ്മ പറഞ്ഞു. രജനി നീ പോയ ജൻമത്തിലാണ് ഒരു നടൻ ആകണമെന്ന് ആഗ്രഹിച്ച് കഷ്ടപ്പെട്ടത്. എന്നാൽ കമൽ കഴിഞ്ഞ പത്തു ജൻമങ്ങളിലായി ഒരു നടൻ ആകണമെന്ന് ആഗ്രഹിക്കുന്നു. ഒരു ജൻമത്തിൽ എഴുത്തുകാരൻ, ഡാൻസർ, പാട്ടുകാരൻ, നിർമാതാവ്, സംവിധായകൻ അങ്ങനെ എല്ലാം ചെയ്ത് വന്ന അവനെ ഞാൻ എങ്ങനെ താഴെ വയ്ക്കും. അപ്പോൾ ഞങ്ങൾ പറഞ്ഞു. വേണ്ട തായ് അങ്കേ ഇറുക്കട്ടും.. നല്ല തമിഴിൽ രജനി ഇതു പറയുമ്പോൾ കണ്ണീരോടെ ഇത് കേൾക്കാൻ അന്ന് ആ വേദിയിൽ കമലും ഉണ്ടായിരുന്നു. ‘കണ്ണാ.. കമൽഹാസൻ നടപ്പിപ്പ് പാത്ത് താ വളന്തേൻ’ എന്ന് രജനി പറയുമ്പോൾ തിരിച്ചറിയാം അക്കാലത്ത് കമലിന്റെ സ്റ്റാർഡം എന്തായിരുന്നുവെന്ന്. വർഷങ്ങൾക്ക് ഇപ്പുറം തന്നെ എഴുതി തള്ളിയവർക്ക് മുന്നിൽ കമൽ അത് വീണ്ടും തെളിയിച്ചിരിക്കുന്നു. വിഡിയോ കാണാം.

MORE IN ENTERTAINMENT
SHOW MORE